CAA Protest

‘ഗാന്ധിയല്ല, ഗോഡ്‌സെയാണ് ഗവര്‍ണര്‍ക്ക് ചേരുക’; പ്രതിഷേധം ഉത്തരവാദിത്തമെന്ന് ഇര്‍ഫാന്‍ ഹബീബ്

THE CUE

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മഹാത്മാ ഗാന്ധിയേക്കാള് ചേര്‍ച്ച ഗോഡ്‌സെയോട് ആണെന്ന് പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഗവര്‍ണര്‍ ചരിത്രം തെറ്റിച്ച് പറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൗലാനാ അബ്ദുള്‍കലാം ആസാദ് ചെയ്ത കാര്യങ്ങള്‍ ഗാന്ധി ചെയ്തതാണെന്ന തരത്തില്‍ ചരിത്രം തെറ്റിച്ചുപറഞ്ഞു. 'നിങ്ങള്‍ ഗോഡ്‌സെയേക്കുറിച്ച് പറയുന്നതാണ് നല്ലത്' എന്ന് അപ്പോള്‍ ഞാന്‍ പ്രതികരിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണ് ഗവര്‍ണര്‍. ഗോഡ്‌സെ ദേശഭക്തനാണെന്ന് പറഞ്ഞത് അവരുടെ എംപിയാണെന്നും ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അവര്‍ ലൈബ്രറി തല്ലിത്തകര്‍ക്കുന്നു, വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം നശിപ്പിക്കുന്നു. പഠനം മുടക്കുന്നു. ദേശീയ ചരിത്ര കോണ്‍ഗ്രസ് എന്ന കൂട്ടായ്മക്ക് അതില്‍ പ്രതിഷേധിക്കാന്‍ അവകാശമില്ലേ?
ഇര്‍ഫാന്‍ ഹബീബ്

കശ്മീരില്‍ നിന്നും അസമില്‍ നിന്നും ആക്രമിക്കപ്പെട്ട സര്‍വ്വകലാശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികളും പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. ഞങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഞങ്ങള്‍ അത് ചെയ്യും. രാഷ്ട്രീയവും ചരിത്രവും നിങ്ങള്‍ക്ക് ഇഴ പിരിക്കാനാകില്ല. നിങ്ങള്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടാലും കുട്ടികള്‍ പഠിക്കും. കശ്മീരിലായാലും ജാമിയ മിലിയയില്‍ ആയും ജെഎന്‍യുവില്‍ ആയാലും അലിഗഢില്‍ ആയാലും വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുമെന്നും ചരിത്രകാരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വ്വകലാശാല താവക്കര ക്യാംപസില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണര്‍ പ്രതിഷേധക്കാരെ വിമര്‍ശിച്ചതോടെ സദസില്‍ നിന്ന് മുദ്രാവാക്യം വിളി ഉയരുകയായിരുന്നു. തനിക്കെതിരെ പ്രതിഷേധിച്ചവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗാന്ധിജി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ എതിര്‍ത്തവരെ മൂന്ന് തവണ ചര്‍ച്ചയ്ക്ക് വിളിച്ചു. അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. ഒടുവില്‍ ഗോഡ്‌സെ ഗാന്ധിജിയെ കൊലപ്പെടുത്തി. സംവാദത്തിന് തയ്യാറാകാത്തവര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ ഇന്ത്യയുടെ വിഭജനം അനുഭവിച്ചിട്ടില്ല. പക്ഷെ അയല്‍ക്കാര്‍ സമരത്തിനിറങ്ങുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ നേരിട്ട പീഡനങ്ങള്‍ ഈയിടെയാണ് മനസിലാക്കിയത്. അത് കനേരിയ ഹിന്ദുവായതിന്റെ പേരിലായിരുന്നുവെന്നാണ് താന്‍ വായിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതോടെയാണ് സദസ്സില്‍ പ്രതിഷേധം ആരംഭിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT