CAA Protest

‘കമ്യൂണിസ്റ്റുകളുടെ ഹബ്ബായ ജെഎന്‍യു വെച്ചുപൊറിപ്പിക്കില്ല’; അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍

THE CUE

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന മുഖംമൂടി അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍. ജെഎന്‍യു ദേശവിരുദ്ധരുടെ കേന്ദ്രമാണ്. കമ്യൂണിസ്റ്റുകളുടെ ഹബ്ബായ ജെഎന്‍യുവില്‍ ഹിന്ദുവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ഹിന്ദു രക്ഷാ ദള്‍ നേതാവ് പിങ്കി ചൗധരി പറയുന്നു.

അക്രമണം നടത്തിയത് തങ്ങളുടെ പ്രവര്‍ത്തകരാണ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നു
പിങ്കി ചൗധരി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി അഞ്ചിനാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചത്. ക്യാമ്പസില്‍ അതിക്രമിച്ചു കയറി അക്രമിക്കുകയായിരുന്നുവെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അവകാശപ്പെടുന്നു. കമ്യൂണിസ്റ്റുകളുടെ ഹബ്ബാണ് ജെഎന്‍യു. രാജ്യത്തെയും മതത്തെയും അപമാനിക്കുകയാണ് ഇവര്‍. അത്തരം ഹബ്ബുകള്‍ വെച്ചുപൊറിപ്പിക്കാനാവില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റ് സര്‍വകലാശാലകളുടെയും അവസ്ഥ ഇത് തന്നെയായിരിക്കുമെന്നും ഹിന്ദു രക്ഷാ ദള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംഘപരിവാര്‍ അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് ഹിന്ദു രക്ഷാ ദള്‍. എബിവിപിയാണ് അക്രമത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യാത്ത ദില്ലി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോളാണ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘപരിവാര്‍ അനുകൂല സംഘടന രംഗത്തെത്തിയിരിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT