CAA Protest

‘ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ ചെയ്യാനറിയില്ലെന്നാണോ?’; തടങ്കല്‍ പാളയത്തിന്റെ വാര്‍ത്തകള്‍ ചൂണ്ടി മോഡിയോട് കോണ്‍ഗ്രസ്

THE CUE

ഇന്ത്യയില്‍ ഡീറ്റെന്‍ഷന്‍ സെന്ററുകള്‍ ഇല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോഡിയുടെ നുണ പൊളിയാന്‍ ഒരു ഗൂഗിള്‍ സേര്‍ച്ച് മാത്രം മതിയെന്നും തടങ്കല്‍ പാളയങ്ങള്‍ അങ്ങേയറ്റം യാഥാര്‍ത്ഥ്യമാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അസമിലെ തടങ്കല്‍ പാളയങ്ങളില്‍ 28 പേര്‍ മരിച്ചെന്ന് കേന്ദ്ര നിത്യാനന്ദ റായി പറയുന്നതിന്റെ വാര്‍ത്തയും കോണ്‍ഗ്രസ് ഒപ്പം പങ്കുവെച്ചു.

ഇന്ത്യക്കാര്‍ക്ക് ലളിതമായ ഒരു ഗൂഗിള്‍ സേര്‍ച്ച് നടത്തി പ്രധാനമന്ത്രി മോഡിയുടെ നുണകള്‍ ഫാക്ട് ചെക് ചെയ്യാന്‍ കഴിയില്ലെന്നാണോ അദ്ദേഹം കരുതുന്നത്?
കോണ്‍ഗ്രസ്

ഡീറ്റെന്‍ഷന്‍ സെന്ററുകള്‍ അങ്ങേയറ്റം യാഥാര്‍ത്ഥ്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അവയുടെ എണ്ണം കൂടുന്നത് തുടരുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഡല്‍ഹി രാം ലീല മൈതാനിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തെ ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ മോഡി നടത്തിയ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

മുസ്ലീംകളെ ഡീറ്റെന്‍ഷന്‍ സെന്ററുകളിലേക്ക് അയക്കുന്നില്ല. ഇന്ത്യയില്‍ ഡീറ്റെന്‍ഷന്‍ സെന്ററുകളുമില്ല. കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും നടത്തുന്ന വ്യാജപ്രചാരണമാണ് ഇത്.
മോഡി

ഡീറ്റെന്‍ഷന്‍ സെന്ററുകളേക്കുറിച്ച് ദ ഹിന്ദുവില്‍ വന്ന വാര്‍ത്ത

മുംബൈയില്‍ തടങ്കല്‍ പാളയം വരുന്നതിനേക്കുറിച്ച് ദ സ്‌ക്രോളില്‍ വന്ന റിപ്പോര്‍ട്ട്

മൂവായിരം പേരെ പാര്‍പ്പിക്കാവുന്ന ഡീറ്റെന്‍ഷന്‍ സെന്ററിനേക്കുറിച്ച് എന്‍ഡി ടിവിയില്‍ വന്ന വാര്‍ത്ത

ദേശീയ പൗരത്വരജിസ്റ്റര്‍ നടപ്പിലാക്കിയ അസമില്‍ അന്തിമപ്പട്ടിക പുറത്തിറങ്ങിയപ്പോള്‍ 19 ലക്ഷം പേര്‍ പുറത്തുപോയിരുന്നു. പൗരത്വപട്ടികയില്‍ ഇടം പിടിക്കാതിരുന്നവരെ പാര്‍പ്പിക്കുന്ന അസമിലെ തടങ്കല്‍ പാളയത്തില്‍ 28 പേര്‍ മരിച്ചെന്ന് അസം സര്‍ക്കാര്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. ഇവരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ബംഗ്ലാദേശ് വിലാസമെന്നും സര്‍ക്കാര്‍ പറഞ്ഞു. നിലവിലുള്ള ആറ് തടങ്കല്‍ പാളയങ്ങള്‍ക്ക് പുറമേ ഗോപാല്‍പുര ജില്ലയില്‍ ഒരു തടവറ കൂടി നിര്‍മ്മിക്കുന്നുണ്ട്. കൂടുതല്‍ ജയിലുകള്‍ ഒരുക്കാന്‍ അനുമതി കാത്തിരിക്കുകയാണ്. തടങ്കല്‍ പാളയത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും ചോദ്യത്തിന് മറുപടിയായി അസം സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ആറ് തടങ്കല്‍ പാളയങ്ങളിലായി 988 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 957 പേര്‍ വിദേശികളാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. 31 കുട്ടികളും തടവറയില്‍ കഴിയുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT