CAA Protest

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു; ജര്‍മന്‍ വിദ്യാര്‍ഥിയെ തിരിച്ചയച്ചു, വിസ റദ്ദാക്കുമെന്ന് അധികൃതര്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് മദ്രാസ് ഐഐടിയിലെ ജര്‍മന്‍ വിദ്യാര്‍ഥിയെ തിരിച്ചയച്ചു. എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഐഐടി മദ്രാസില്‍ ഫിസിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ജേക്കബ് ലിന്‍ഡേന്തലിനോടാണ് ഇമിഗ്രേഷന്‍ വിഭാഗം എത്രയും പെട്ടെന്ന് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്. ചെന്നൈയിലെ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയന്നെ് ജേക്കബ് അറിയിച്ചതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിയ്ക്കും എതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ജേക്കബ് ജര്‍മനിയിലെ നാസി ഭരണം ഓര്‍മപ്പെടുത്തി '1933 മുതല്‍ 1945 വരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധിച്ചത്. നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജേക്കബ് ഉടന്‍ തന്നെ തിരിച്ചു പോയി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ആദ്യം തന്റെ ഇന്ത്യയിലെ റസിഡന്‍ഷ്യല്‍ പെര്‍മിറ്റിന് എന്തോ പ്രശ്‌നമുണ്ടെന്നാണ് അറിയിച്ചതെന്ന് ജേക്കബ് പറഞ്ഞു. പിന്നീട് അവര്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം വ്യക്തത വരുത്തിയപ്പോള്‍ തന്റെ പെര്‍മിറ്റിന് പ്രശ്‌നമൊന്നുമില്ലെന്ന് ഉറപ്പായി. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കാന്‍ ആരംഭിച്ചു. പൗരത്വ നിയമത്തെക്കുറിച്ചും പൗരത്വനിയമ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെക്കുറിച്ചും ചോദിച്ചു. പിന്നീട് സ്റ്റുഡന്റ് വിസ നിയമങ്ങള്‍ ലംഘിച്ചുവെന്നും ഉടന്‍ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടു. രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ടെങ്കിലും പിന്നീട് നല്‍കുമെന്നാണ് അറിയിച്ചത്. പിന്നീട് ക്യാമ്പസിലേക്ക് തിരിച്ചെത്തി ടിക്കറ്റ് ബുക്ക് ചെയ്യുകയും തിരിച്ചു പോവുകയും ചെയ്തുവെന്ന് ജേക്കബ് കൂട്ടിച്ചേര്‍ത്തു.

എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തോളമായി ജേക്കബ് ഐഐടി മദ്രാസ് വിദ്യാര്‍ഥിയാണ്. ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ച മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പായ ചിന്ത ബാറിന്റെ അംഗമാണോ താന്‍ എന്നും ഇമിഗ്രേഷന്‍ അധികൃതര്‍ ചോദിച്ചുവെന്ന് ജേക്കബ് കൂട്ടിച്ചേര്‍ത്തു. ജേക്കബിന്റേത് സ്റ്റുഡന്റ് വിസാ ലംഘനമാണെന്നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ പറയുന്നത്. പ്രതിഷേധത്തില്‍ ഒരു ജര്‍മന്‍ വിദ്യാര്‍ഥി പങ്കെടുത്താല്‍ അത് വിസാ ചട്ടലംഘനമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചട്ടലംഘനം അറിയിക്കാന്‍ കോളേജ് ബാധ്യസ്ഥരാണ്, ജേക്കബിന്റെ വിസ ഉടന്‍ തന്നെ റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT