CAA Protest

ഗവര്‍ണര്‍ ഇരിക്കുന്ന പദവി മറക്കരുതെന്ന് ചെന്നിത്തല; തെറ്റായ കാര്യങ്ങള്‍ക്ക് എതിര്‍പ്പുയരുമെന്ന് മുഖ്യമന്ത്രി

THE CUE

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ഔചിത്യത്തോടെ പെരുമാറണമെന്ന് ചെന്നിത്തല പറഞ്ഞു. ഇരിക്കുന്ന പദവി ആരിഫ് മുഹമ്മദ് ഖാന്‍ മറക്കരുത്. പാര്‍ലമെന്റില്‍ പാസായ നിയമം ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് തെറ്റാണ്. കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇര്‍ഫാന്‍ ഹബീബിനെപ്പോലെ പ്രായമായ ആള്‍ ഗവര്‍ണറെ എന്തു ചെയ്യാനാണ്? അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ല.
രമേശ് ചെന്നിത്തല

ചരിത്ര കോണ്‍ഗ്രസിനിടെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് ഇടപെടലിനേയും ചെന്നിത്തല വിമര്‍ശിച്ചു. പൊലീസ് നടപടി ശരിയായില്ല. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. പിണറായി വിജയന്‍ അമിത് ഷായെപ്പോലെ ആകരുതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. തെറ്റായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുയരുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളെ വിവിധ അറകളിലാക്കി വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നു.
മുഖ്യമന്ത്രി

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അതിരുവിടരുതെന്ന് മുഖ്യമന്ത്രി ഇന്നലെ നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടിയെടുക്കും. പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT