CAA Protest

‘രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഐതീഹ്യങ്ങളെ ചരിത്രമാക്കരുത്’; ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്

THE CUE

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഐതീഹ്യങ്ങളെ ചരിത്രമാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ചരിത്രം തിരുത്താനായി രാജ്യത്തെ പാഠ്യപദ്ധതികള്‍ പോലും മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഖേദകരമാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കണം. രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വാസം പുലര്‍ത്തുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണാധികാരികള്‍ക്കും ഈ ചുമതലയുണ്ടെന്നും ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടി.

ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത ദേശീയ വിദ്യാഭ്യാസ നയമാണ് നിലവിലുള്ളത്.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്

രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങള്‍ കമ്പോളത്തില്‍ വെയ്ക്കാനുള്ള നീക്കത്തേയും ചരിത്രകാരന്‍മാരുടെ കൂട്ടായ്മ വിമര്‍ശിച്ചു. പൈതൃക കേന്ദ്രങ്ങളെ അപകടപ്പെടുത്തുംവിധം അവയുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്മാറണം. നിസാരകാരണങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് ചരിത്ര കോണ്‍ഗ്രസിനുള്ള സാമ്പത്തിക സഹായം നിഷേധിക്കുകയാണെന്നും കൂട്ടായ്മ പരാതിപ്പെട്ടു.

ചരിത്രം നാള്‍ക്കുനാള്‍ നവീകരിക്കപ്പെടേണ്ടതാണ്.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്

ജാമിയ മിലിയ, അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, ജെഎന്‍യു സര്‍വ്വകലാശാലകളില്‍ പൊലീസ് അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് അംഗീകരിക്കാനാവില്ല. കശ്മീരില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത് വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കുട്ടികളെ അനധികൃതമായി തടവില്‍ വെയ്ക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നു. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ തരം നിയന്ത്രണങ്ങളും അടിയന്തരമായി പിന്‍വലിക്കണമെന്നും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇര്‍ഫാന്‍ ഹബീബ്, അമിയ കുമാര്‍ ബാഗ്ചി, ഡോ. മഹാലക്ഷ്മി രാമകൃഷ്ണന്‍, ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. കേശവന്‍ വെളുത്താട്ടി തുടങ്ങിയ പ്രശസ്ത ചരിത്രകാരന്‍മാര്‍ കോണ്‍ഗ്രസില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരുന്നു.

പൗരത്വനിയമഭേദഗതിയില്‍ ഗവര്‍ണറുടെ അഭിപ്രായം ഭരണഘടനയ്ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായത് ഗവര്‍ണറുടെ ഭാഗത്ത് നിന്നാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ ഭാഗമായി നാല് ഡെലിഗേറ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തത് പൗരാവകാശലംഘനമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുടെ പേരും വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കരുതെന്ന് ചരിത്രകാരന്‍മാരുടെ കൂട്ടായ്മ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT