CAA Protest

അരമൂക്കുമായി നാടുവിട്ട സര്‍ സിപിയുടെ ഗതിവരുമെന്ന് ഗവര്‍ണറോട് മുരളീധരന്‍, ലാവലിന്‍ കാരണം പിണറായിക്ക് മോദിയോട് മുട്ടാന്‍ പേടി

THE CUE

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് കെ മുരളീധരന്‍ എംപി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ഹര്‍ജി നല്‍കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നതിനെതിരെയാണ് മുരളി തുറന്നടിച്ചത്.

രാജ്ഭവനില്‍ താമസിക്കുന്ന വ്യക്തി നാക്ക് നിയന്ത്രിച്ചില്ലെങ്കില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. അരമൂക്കുമായി തിരുവിതാംകൂര്‍ വിടേണ്ടി സര്‍ സിപിയുടെ ഗതി ആവും അദ്ദേഹത്തിന് എന്ന് മാത്രമേ പറയുന്നുള്ളൂ എന്നും കെ മുരളീധരന്‍. ഗവര്‍ണര്‍ക്കുള്ള മറുപടി മുഖ്യമന്ത്രി മയപ്പെടുത്തിയെന്നും മുരളി ആരോപിക്കുന്നു.

ഗവര്‍ണര്‍ മര്യാദ കാണിക്കാത്തിടത്ത് മുഖ്യമന്ത്രിയും മര്യാദ കാണിക്കേണ്ട കാര്യമില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം കേന്ദ്രത്തെ അറിയിക്കേണ്ട ബാധ്യത ഗവര്‍ണറുടേതാണ്. കോണ്‍ഗ്രസ് ന്യൂനപക്ഷത്തെ പിന്തുണച്ച് നിലപാടെടുത്തപ്പോള്‍ പാര്‍ട്ടി വിട്ട ആളാണ് ആരിഫ് ഖാനെന്നും മുരളീധരന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസം മുമ്പേ കോടതിയില്‍ പോയി. ശിവസേന ഭരിക്കുന്ന മഹാരാഷ്ട്ര അടക്കമുള്ള സര്‍ക്കാരുകള്‍ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞു. പക്ഷേ പിണറായി മാത്രം എന്തൊക്കെയോ ചെയ്‌തെന്നാണ് പറയുന്നതെന്നും മുരളിയുടെ പരിഹാസം. തൃശൂരില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട കുട്ടികളെ മുഖ്യമന്ത്രി എന്‍ ഐ എക്ക് കൊടുത്തെന്നും അലന്‍, താഹാ കേസ് പരാമര്‍ശിച്ച് മുരളീധരന്‍. ലാവലിന്‍ കേസ് ഉള്ളത് കൊണ്ട് മുഖ്യമന്ത്രിക്ക് മോദിയോട് മുട്ടാന്‍ പറ്റില്ലെന്നും കെ മുരളീധരന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT