CAA Protest

‘അപലപനീയം’; മീററ്റ് എസ്പിയുടെ വിദ്വേഷ പരാമര്‍ശത്തിനെിരെ കേന്ദ്രമന്ത്രി

THE CUE

'പാകിസ്താനില്‍ പോ' ഭീഷണി മുഴക്കിയ മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിങ്ങിനെതിരെ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. വീഡിയോയില്‍ കാണുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ എസ്പി നടത്തിയിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. എസ്പിക്കെതിരെ അടിയന്തിര നടപടി വേണം. നിരപരാധികള്‍ ദുരിതമനുഭവിക്കരുതെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.

പൊലീസായാലും ആള്‍ക്കൂട്ടമായാലും ഒരു തരത്തിലുള്ള അക്രമവും അംഗീകരിക്കാനാകില്ല. ഒരു ജനാധിപത്യരാജ്യത്തിന് അത് യോജിച്ചതല്ല.
മുക്തര്‍ അബ്ബാസ് നഖ്‌വി

പടിഞ്ഞാറന്‍ യുപിയിലെ മീററ്റില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട ഡിസംബര്‍ 20ന് മീററ്റ് എസ്പി ആളുകളെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. മുസ്ലീംകള്‍ പാര്‍ക്കുന്ന പ്രദേശത്ത് ചെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ പോകാന്‍ ആക്രോശിക്കുന്നതും 'എല്ലാ വീട്ടിലേയും ഓരോരോ ആണുങ്ങളേയും ജയിലില്‍ ഇടും. എല്ലാവരേയും നശിപ്പിക്കും' എന്ന് പറയുന്നതും വീഡിയോയിലുണ്ട്.

സിഎഎ പ്രക്ഷോഭത്തില്‍ ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടമായത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. യുപിയില്‍ ഡിസംബര്‍ 23 വരെ കൊല്ലപ്പെട്ടവരില്‍ 14 പേര്‍ മരിച്ചത് വെടിയേറ്റാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജ്നോറില്‍ ഒരാളെ കോണ്‍സ്റ്റബിള്‍ കൊലപ്പെടുത്തിയത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് യുപി പൊലീസ് പ്രതികരിച്ചിരുന്നു. ബിജ്നോറില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ കസ്റ്റഡിമര്‍ദ്ദനത്തിന് ഇരയായെന്ന് ഹഫ്പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതായും കൊള്ളയടിക്കപ്പെട്ടതായും വാര്‍ത്തകളുണ്ട്. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്നത് യുപിയില്‍ തുടരുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT