CAA Protest

അമിത് ഷായ്ക്ക് ഗോ ബാക്ക് വിളിച്ച് പെണ്‍കുട്ടികള്‍ ; പ്രതിഷേധം ഡല്‍ഹിയില്‍ വീട് കയറിയുള്ള പ്രചാരണത്തിനിടെ

THE CUE

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രചാരണത്തിനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഗോ ബാക്ക് വിളിച്ച് ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍. വീട് കയറിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ലജ്പത് നഗറിലെ കോളനിയിലെത്തിയപ്പഴായിരുന്നു പ്രതിഷേധവുമായി പെണ്‍കുട്ടികളെത്തിയത്. രണ്ട് പെണ്‍കുട്ടികളാണ് വീടിന് മുകളില്‍ നിന്ന് ബാനറടക്കം ഉയര്‍ത്തി ഗോ ബാക്ക് വിളിച്ചത്. ഇവര്‍ക്ക് പിന്നാലെ മറ്റുള്ള ചില വീട്ടുകാരും പ്രതിഷേധം മുദ്രാവാക്യങ്ങളിലൂടെ അറിയിച്ചു.

ഒരു വീട്ടില്‍ കയറി തിരിച്ചിറങ്ങുകയായിരുന്ന അമിത് ഷാ ഇതിനോട് പ്രതികരിക്കാതെ നടന്നു പോവുകയായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവതികളെ എതിര്‍ത്തും മുദ്രാവാക്യം വിളിച്ചു. യുവതികള്‍ ഇപ്പോള്‍ പൊലീസ് കാവലിലാണ്.

പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങാടും പ്രതിഷേധം അലയടിച്ചപ്പോഴായിരുന്നു രക്ഷ നേടാന്‍ ബിജെപി വീട് കയറിയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരന്‍ ഇന്ന് രാവിലെ എതിര്‍പ്പറിയിച്ചിരുന്നു. സമാനമായ സംഭവം രാജ്യ തലസ്ഥാനത്തും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നേരെയുണ്ടായതും ബിജെപിക്ക് ഇപ്പോള്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.നിയമത്തെ പിന്തുണയ്ക്കാന്‍ മിസ് കോള്‍ പ്രചാരണം ആരംഭിച്ചിരുന്നുവെങ്കിലും വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പിന്തുണ ലഭിക്കാനായി ബിജെപി മുന്നോട്ട് വെച്ച നമ്പര്‍ സ്ത്രീകളോട് ചാറ്റ് ചെയ്യാനും ഡേറ്റിങ്ങിനും ഫ്രീ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷനുമെല്ലാമുള്ള വ്യാജ പരസ്യങ്ങളുണ്ടാക്കി പ്രചരിപ്പിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും മിസ് കോള്‍ പ്രചാരണം അമിത് ഷാ ആവര്‍ത്തിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT