News n Views

സദാചാര ആക്രമണം; സെക്രട്ടറിയെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രസ്‌ക്ലബ് വിശിഷ്ടാംഗത്വം ഉപേക്ഷിച്ച് ബിആര്‍പി ഭാസ്‌കര്‍ 

THE CUE

സഹ മാധ്യമപ്രവര്‍ത്തകയെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിക്കുകയും സദാചാര പൊലീസ് ചമയുകയും ചെയ്ത കേസില്‍, സെക്രട്ടറി എം രാധാകൃഷ്ണനെ സംരക്ഷിക്കുന്ന തിരുവനന്തപുരം പ്രസ് കബ്ബിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇവിടുത്തെ വിശിഷ്ടാംഗത്വം ഉപേക്ഷിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. സദാചാര ആക്രമണ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകയുടെ കൂടെ നിലയുറപ്പിക്കാനാണ് പ്രസ്‌ക്ലബ് തയ്യാറാകേണ്ടിയിരുന്നതെന്ന് ഓണററി അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് കാണിച്ച് എഴുതിയ കത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നു. ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആരോപണങ്ങളുയരുമ്പോള്‍ ധാര്‍മ്മിക ബാധ്യതയില്‍ പുറത്തുപോകേണ്ടതുണ്ട്.

അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ പ്രസ് ക്ലബ് തയ്യറാകണം.സംസ്ഥാനത്ത് വളര്‍ന്നുവരുന്ന കടുത്ത സ്ത്രീവിരുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സദാചാര ആക്രമണം നടത്തിയ എം രാധാകൃഷ്ണനെതിരെ അദ്ദേഹത്തിന്റെ സ്ഥാപനം തുടക്കത്തിലേ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും ഇ മെയില്‍ സന്ദേശത്തില്‍ ബിആര്‍പി ഭാസ്‌കര്‍ വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ എം രാധാകൃഷ്ണനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി 451,341 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേരള കൗമുദി ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ പ്രസ്‌ക്ലബ് തയ്യാറായിട്ടില്ല.

പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നുള്‍പ്പെടെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാമാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ പ്രതിഷേധം തുടരുകയാണ്. പരാതിക്കാരിയും നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയും പ്രത്യേകം പരാതി പ്രസ്‌ക്ലബ് പ്രസിഡന്റിന് നല്‍കിയിരുന്നു. മാനേജിംഗ് കമ്മിറ്റി നടക്കുന്ന ദിവസം മാധ്യമപ്രവര്‍ത്തകര്‍ യോഗഹാളിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. രാധാകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT