News n Views

‘അവര്‍ രണ്ട് തവണ വന്നു’ ; വാളയാര്‍ പെണ്‍കുട്ടികളുടെ സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍ 

THE CUE

വാളയാറില്‍ ലൈംഗിക പീഡനത്തിന് ഇരയാവുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടികളുടെ ഇളയ സഹോദരനെ അപായപ്പെടുത്താന്‍ നീക്കം നടന്നിരുന്നതായി വെളിപ്പെടുത്തല്‍. 7 വയസ്സുകാരന്‍ താമസിച്ച് പഠിച്ച പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മതില്‍ ചാടിക്കടക്കാന്‍ ചിലര്‍ ശ്രമിച്ചതായി അന്ന് അവിടെയുണ്ടായിരുന്ന മാനേജര്‍ വെളിപ്പെടുത്തുകയായിരുന്നു. മീഡിയ വണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ വേളയിലാണ് സംഭവമുണ്ടായതെന്ന് മുന്‍ മാനേജര്‍ ഷാകിര്‍ മൂസ പറയുന്നു. രണ്ടുതവണ ചിലര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചിരുന്നു. സെക്യൂരിറ്റിയുടെ ഇടപെടല്‍ കൊണ്ടാണ് ശ്രമം വിജയിക്കാതിരുന്നത്. കുട്ടിയെ കാണാനെത്തിയതാണെന്ന് ഒരിക്കല്‍ ഇവര്‍ ഗേറ്റിലുള്ള സുരക്ഷാ ജീവനക്കാരോട് പറഞ്ഞിരുന്നു.

ഒരിക്കല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ബൈക്കിലെത്തി രണ്ടുപേര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമം നടത്തി. കേസിലെ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു രണ്ട് സംഭവങ്ങളും. ഇതേക്കുറിച്ച് അപ്പോള്‍ തന്നെ സിഡബ്ല്യുസിയില്‍ വിവരമറിയിച്ചിരുന്നു. അവരും പൊലീസുകാരും എത്തി കുട്ടിയോട് സംസാരിക്കുകയും ചെയ്തിരുന്നു. സിഡബ്ല്യുസി,സാമൂഹ്യ ക്ഷേമ വകുപ്പ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് മാതാപിതാക്കള്‍ കുട്ടിയെ സ്ഥാപനത്തില്‍ എത്തിച്ചത്. രണ്ടാം ക്ലാസിലാണ് പ്രവേശനം നേടിയത്. സഹോദരിമാര്‍ നേരിട്ട പീഡനത്തെക്കുറിച്ച് കുട്ടിക്ക് അറിവുണ്ടായതിനാല്‍ കുട്ടിക്കും ഭീഷണി ഉണ്ടായിരുന്നു.

വീട്ടില്‍ ചില ചേട്ടന്‍മാര്‍ വരികയും മിഠായി വാങ്ങിത്തരാറുണ്ടായിരുന്നുവെന്നും ഈ കുട്ടി പറഞ്ഞിട്ടുണ്ട്. തന്നെ പലപ്പോഴും ആടുനോക്കാന്‍ വിടുകയും മിഠായി വാങ്ങാന്‍ പറഞ്ഞയയ്ക്കുകയും ചെയ്യുമായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. പ്രതിയുടെ വീട്ടില്‍ തന്നെയായിരുന്നു കുടുംബം കഴിഞ്ഞിരുന്നത് കൂടാതെ തൊട്ടടുത്ത വീടുകളിലാണ് മറ്റ് പ്രതികള്‍. ഈ സാഹചര്യത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച ഇടത്തുതന്നെ കുട്ടിയെ പാര്‍പ്പിക്കാനാകില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഈ സ്ഥാപനത്തിലെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു സുരക്ഷിതമായ സ്ഥലത്ത് നേരത്തേ എത്തിയിരുന്നെങ്കില്‍ തന്റെ രണ്ട് പെണ്‍കുട്ടികളും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഒരിക്കല്‍ സ്‌കൂളിലെത്തിയ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞിട്ടുണ്ടെന്നും ഷാകിര്‍ മൂസ കൂട്ടിച്ചേര്‍ത്തു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT