News n Views

സിഎഎ പ്രക്ഷോഭം: എതിര്‍പ്രചാരണത്തിന് ബിജെപിയുടെ ‘സമ്പര്‍ക്ക് അഭിയാന്‍’

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ ചെറുക്കുന്നതിനായി എതിര്‍ പ്രചരണവുമായി ബിജെപി. വീടുകള്‍ കയറി ബോധവത്കരണം നടത്താനും റാലികള്‍ സംഘടിപ്പിക്കാനുമാണ് തീരുമാനം. മൂന്നുകോടി കുടുംബങ്ങളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. സമ്പര്‍ക്ക് അഭിയാന്‍ എന്നാണ് പ്രചാരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

രാജ്യത്തൊട്ടാകെ 1000 റാലികളില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കാനാണ് ബിജെപിയുടെ തീരുമാനം. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വീടുകളില്‍ പ്രചരണം നടത്തും. തെരഞ്ഞെടുത്ത 250 കേന്ദ്രങ്ങളില്‍ പത്രസമ്മേളനവും നടത്തുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി വീഡിയോയായും പ്രചരിപ്പിക്കും. ഹിന്ദി പ്രാദേശിക ചാനലുകളില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാല.ത്തിന്റെ പരസ്യങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT