News n Views

സ്‌കൂള്‍ ഭക്ഷണത്തിലെ മുട്ട ‘അവസരമാക്കാന്‍’ ബിജെപി; ഛത്തീസ്ഗഡ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ മാംസഭുക്കുകളാക്കുന്നുവെന്ന്‌ വിദ്വേഷവാദം 

THE CUE

ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി. സസ്യഭുക്കുകളായ വിദ്യാര്‍ത്ഥികളെ മാംസഭുക്കുകളാക്കാന്‍ ഇത് കാരണമാകുമെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളിലെ പോഷകാരഹാരക്കുറവിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയത്. വിദ്യാര്‍ത്ഥികളുടെ സാമുദായിക വികാരങ്ങളെ ഹനിക്കുന്നതാണെന്ന് കാണിച്ച് 2015 ല്‍ ബിജെപി സര്‍ക്കാര്‍ സ്‌കൂളുകളിലെ മുട്ടവിതരണ പദ്ധതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ പദ്ധതി പുനരാരംഭിച്ചു.

ജനുവരി മുതല്‍ക്കാണ് ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ വീണ്ടും മുട്ട ഉള്‍പ്പെടുത്തിയത്. മുട്ട കഴിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഴവുമാണ് നല്‍കിവരുന്നത്. ഛത്തീസ്ഗഡിലെ 14 വയസ്സിന് താഴെയുള്ള 37 ശതമാനം കുട്ടികളും മതിയായ അളവില്‍ ശരീരഭാരം ഇല്ലാത്തവരാണ്. ട്രൈബല്‍ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 44 % വും പോഷകാഹാരക്കുറവ് നേരിടുന്നവരുമാണ്. ഇതേതുടര്‍ന്നാണ് ആറ് മാസം മുന്‍പ് സ്‌കൂളുകളില്‍ ഈ പദ്ധതി പുനരാവിഷ്‌കരിച്ചത്. എന്നാല്‍ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കബിര്‍ പന്ത് (15 ാം നൂറ്റാണ്ടിലെ ഗുരുവായി അറിയപ്പെടുന്ന കബിറിന്റെ പിന്‍ഗാമികള്‍ ) എന്ന സംഘടന രംഗത്തെത്തി.

അംഗങ്ങളായ നാനൂറോളം പേര്‍ ഒപ്പിട്ട നിവേദനം കാവര്‍ധ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ജൂലൈ 17 നകം മുട്ടനല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ദേശീയപാതകള്‍ ഉപരോധിച്ചുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നിവേദനത്തില്‍ പരാമര്‍ശിക്കുന്നു. തങ്ങള്‍ സസ്യഭുക്കുകളായതിനാല്‍ ആ സംസ്‌കാരത്തിന് വിരുദ്ധമാണ് പദ്ധതിയെന്നാണ് ഇവരുടെ വാദം. പിന്നാലെ ബിജെപി ഇതിന് പിന്‍തുണ പ്രഖ്യാപിക്കുകയുമായിരുന്നു. സംസ്ഥാനത്തിന്റെ സാമുദായിക ഐക്യത്തിന് വിഘാതമാകുന്ന നടപടിയെന്നാണ് ചത്തീസ്ഗഡ് ബിജെപി വക്താവ് സച്ചിനന്ദ് ഉപാസനേ വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ബിജെപി വാദങ്ങളെ തള്ളി രംഗത്തെത്തി. മുട്ട കഴിക്കണമെന്നത് നിര്‍ബന്ധിതമല്ല. കഴിക്കുന്ന കുട്ടികള്‍ക്ക് ഉപയോഗിക്കാം. അല്ലാത്തവര്‍ക്ക് ഒഴിഞ്ഞുനല്‍ക്കാം. വിദ്യാര്‍ത്ഥികളിലെ പോഷകാഹാരക്കുറവിന് പരിഹാരം കാണാന്‍ ഇത് അനിവാര്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

SCROLL FOR NEXT