News n Views

82 ലും ചോരാത്ത സമരവീര്യം ;കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന ബില്‍കിസ് മുത്തശ്ശി അറസ്റ്റില്‍

കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന 82 കാരി ബില്‍കിസ് മുത്തശ്ശി അറസ്റ്റില്‍. ഡല്‍ഹി ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഘുവിലായിരുന്നു അറസ്റ്റ്. ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിലൂടെ സമരമുഖമായ വ്യക്തിയാണ് ബില്‍കിസ് ദാദി. വാര്‍ദ്ധക്യത്തിലും അവശതകളേതും പ്രകടിപ്പിക്കാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പോരാട്ടരംഗത്തിറങ്ങി വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ് അവര്‍.

സമരക്കാരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അറസ്റ്റിന് മുന്‍പ് ബില്‍കിസ് ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കര്‍ഷകരെ പിന്‍തുണയ്ക്കുകയാണ്. ഞങ്ങളുടെ ശബ്ദം ഉയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകണം- ബില്‍കിസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറ് പേരുടെ ടൈംസ് മാഗസിന്‍ പട്ടികയില്‍ ബില്‍കിസ് മുത്തശ്ശിയും ഇടംപിടിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT