News n Views

'ബിക്കിനിയോ ഹിജാബോ'; സ്ത്രീയുടെ സ്വാതന്ത്രമെന്ന് പ്രിയങ്ക; പിന്തുണയുമായി രാഹുല്‍

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടിയില്‍ നിലപാട് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിക്കിനിയോ ജീന്‍സോ ഹിജാബോ ധരിക്കണമെന്നത് സ്ത്രീയുടെ തീരുമാനമാണ്. ഇന്ത്യന്‍ ഭരണഘടന ആ അവകാശം ഉറപ്പു നല്‍കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്വീറ്റിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. #ladkihoonladsaktihoon എന്ന ഹാഷ് ടാഗോടെയാണ് പ്രിയങ്കയുടെ ട്വീറ്റ്.

ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് വാദിച്ചാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT