News n Views

തുഷാര്‍ വെള്ളാപ്പള്ളി അജ്മാന്‍ ജയിലില്‍, അറസ്റ്റിലായത് 10 വര്‍ഷം മുന്‍പത്തെ കേസില്‍, ജാമ്യത്തിന് നീക്കം 

THE CUE

യുഎഇയിലെ അജ്മാനില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പാര്‍പ്പിച്ചിരിക്കുന്നത് അവിടുത്ത സെന്‍ട്രല്‍ ജയിലില്‍. എന്‍ഡിഎ മുന്നണി നേതാവായ തുഷാര്‍ ചൊവ്വാഴ്ചയാണ് അജ്മാനില്‍ അറസ്റ്റിലായത്. ബിസിനസില്‍ പാര്‍ട്‌നറായിരുന്നയാള്‍ക്ക് നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് പൊലീസ് നടപടി. ഇത് ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ 19 കോടിയിലേറെ രൂപ വരും.10 വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച തന്നെ മതിയായ രേഖകള്‍ ഹാജരാക്കി തുഷാറിനെ മോചിപ്പിക്കുമെന്നാണ് ഇദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അജ്മാനിലുള്ള തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍.

ഇയാള്‍ രണ്ട് ദിവസം മുന്‍പ് അജ്മാന്‍ പൊലീസില്‍ പരാതി നല്‍കുയായിരുന്നു. എന്നാല്‍ കേസിനെക്കുറിച്ച് തുഷാറിന് അറിവുണ്ടായിരുന്നില്ലെന്ന് അടുപ്പക്കാര്‍ അറിയിക്കുന്നു. ചെക്ക് കേസ് സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഒരു ഹോട്ടല്‍ മുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ പരാതിക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. തുഷാറിന്റെ പിതാവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി.

എന്നാല്‍ നഷ്ടത്തിലായപ്പോള്‍ വെള്ളാപ്പള്ളി കമ്പനി കൈമാറി. എന്നാല്‍ ഇടപാടില്‍ നാസിലിന് വന്‍തുക നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് നിയമ നടപടികളിലേക്ക് നീണ്ടത്. പത്തുവര്‍ഷം മുന്‍പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുതയില്ലെന്ന വദമാണ് തുഷാറുമായി ബന്ധപ്പെട്ടവര്‍ ഉയര്‍ത്തുന്നത്. ചെക്ക് കേസ് ആയതിനാല്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍. ഇതിനായി യുഎഇയിലെ പ്രമുഖ പ്രവാസി മലയാളി വ്യവസായികള്‍ ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. തുഷാറിന് വ്യാഴാഴ്ച ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT