News n Views

സ്‌കൂളുകളില്‍ ജങ്ക് ഫുഡും മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും വിലക്കി 

THE CUE

സംസ്ഥാനത്തെ സ്‌കൂള്‍ കാന്റീനിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പ്പന നടത്തുന്നത് നിരോധിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി അറിയിച്ചു. സ്‌കൂളുകളുടെ അമ്പത് മീറ്റര്‍ ചുറ്റളവിലാണ് നിരോധനം.

വിദ്യാര്‍ത്ഥികളിലെ അനാരോഗ്യ ഭക്ഷണ ശീലങ്ങള്‍ ഇല്ലാതാക്കുന്നതിനായാണ് ഉത്തരവെന്നാണ് വിശദീകരണം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. ചിപ്‌സ്, ന്യൂഡില്‍സ്, ബര്‍ഗര്‍, പിസ, സമോസ, ഫ്രഞ്ച് ഫ്രൈസ്, ഗുലാബ്ജമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്.

സ്‌കൂള്‍ കലാ, കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പിളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കരുത്. നോട്ടുബുക്കുകളില്‍ ജങ്ക് ഫുഡ് കമ്പനികളുടെ പരസ്യം പാടില്ല. കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പ്രവര്‍ത്തി സമയങ്ങളില്‍ അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT