കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍ 
News n Views

മാവോയിസ്റ്റ് കൊല: വ്യാജ ഏറ്റുമുട്ടലെന്ന് സിപിഐ; വെടിയുണ്ടയല്ല പരിഹാരമെന്ന് കാനം

THE CUE

അട്ടപ്പാടിയിലെ മാവേയിസ്റ്റ് കൊല വ്യാജ ഏറ്റമുട്ടലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയില്‍ വെടിയുണ്ട ഏറ്റത് അതാണ് സൂചിപ്പിക്കുന്നത്. മാവോയിസ്റ്റുകളെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടത്. പോലീസിന്റെ കൈയ്യിലേക്ക് അമിതാധികാരം എത്തുന്നത് ശരിയല്ല.. പോലീസ് തന്നെ ശിക്ഷ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഇതേ നിലുപാടാണ്. സര്‍ക്കാര്‍ പരിശോധിക്കണം. വെടിവെച്ച് കൊല്ലണമെന്നല്ല ഇന്ത്യയിലെ ഇടത് പാര്‍ട്ടികളുടെ ഏകാഭിപ്രായം. അത് സംസ്ഥാനത്തും നടപ്പാക്കണം. പോലീസിനെതിരെ വെടിവെച്ചതാണെന്നാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതെന്ന ചോദ്യത്തിന് ഇതായിരുന്നു കാനത്തിന്റെ മറുപടി.

ഇസ്രത്ത് ജഹാന്‍ കേസില്‍ പോലീസുകാര്‍ക്ക് വെടിയേറ്റിട്ടുണ്ടോ എന്ന ചോദ്യത്തിന് അവര്‍ക്ക് വെടിയേല്‍ക്കാത്തതിലാണോ നിങ്ങള്‍ക്ക് വിഷമമെന്നാണ് നരേന്ദ്രമോദി ചോദിച്ചത്. അത് തന്നെയാണ് തനിക്കും ചോദിക്കാനുള്ളത്.
കാനം രാജേന്ദ്രന്‍

മാവോയിസ്റ്റ് കൊലയില്‍ മജിസ്റ്റീരിയല്‍ അന്വേഷണം സിപിഐ ആവശ്യപ്പെട്ടു . അതിന് ശേഷമേ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് പറയാന്‍ കഴിയു. പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കാനം പറഞ്ഞു.

തണ്ടര്‍ ബോള്‍ട്ട് കേരളത്തിന് വേണമോയെന്ന് ആലോചിക്കണം. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയിലേക്ക് കാനത്തേയും ബിനോയ് വിശ്വത്തെയും വിടണമെന്ന് ബിജെപിയിലേക്ക് പോയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പരിഹസിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് അതിന് മടിയില്ലെന്നും കാനം പറഞ്ഞു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT