Around us

'ഒന്നാം റാങ്കുകാരനെ പിന്നിലാക്കിയാണ് ഭര്‍ത്താവ് മുന്‍ എം.പിയാണ് എന്ന പേരില്‍ ഒരാള്‍ മുന്നിലെത്തുന്നത്'; നിയമന വിവാദത്തില്‍ സക്കരിയ

മുന്‍ എം.പി എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സക്കരിയ. ഒന്നാം റാങ്കുകാരനെ പിന്നിലാക്കിക്കൊണ്ടാണ് ഹൈസ്‌കൂള്‍ അധ്യാപന പരിചയം മാത്രമുള്ള ഒരാള്‍ ഭര്‍ത്താവ് മുന്‍ എം.പി എം.ബി.രാജേഷ് ആണ് എന്ന പേരില്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സക്കരിയ വിമര്‍ശിക്കുന്നു.

സംവരണത്തിനും പാര്‍ട്ടിക്കും മതത്തിനും അപ്പുറം ഇത് മെറിറ്റിന്റെ കൂടി പ്രശ്‌നമാണെന്നും സംവിധായകന്‍ കുറിച്ചു. സബ്ജക്ട് എക്‌സ്‌പേര്‍ട്‌സ് ഒന്നാം റാങ്ക് നല്‍കിയ ഹിക്മത്തുല്ലയ്ക്ക് നീതി നിഷേധിക്കരുതെന്ന് മറ്റൊരു പോസ്റ്റില്‍ സക്കരിയ ആവശ്യപ്പെടുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഡോ.വി.ഹിക്മത്തുല്ല

കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അധ്യാപകന്‍

മലയാളനാടകത്തിലെ ആധുനികാനന്തര പ്രവണതകളെക്കുറിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്ഡി നേടി.

ഗവ: കോളേജ്, യൂണിവേഴ്‌സിറ്റി തലത്തില്‍ ആറു വര്‍ഷത്തെ അധ്യാപനം അടക്കം 15 ലധികം വര്‍ഷത്തെ കോളേജ് അധ്യാപന പരിചയം.

പുരസ്‌കാരങ്ങള്‍:

1.അങ്കണം- ടി.വി. കൊച്ചുബാവ കവിതാ പുരസ്‌കാരം,

2.ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം കവിതാ പുരസ്‌കാരം

3. ഭരത് പി.ജെ.ആന്റണി നാടക നിരൂപണ പുരസ്‌കാരം,

4.നാടക മേഖലയിലുള്ള മികച്ച പ്രബന്ധത്തിന് All kerala oriental Conference endowment.

കൃതികള്‍:

1. പനിച്ച ജലാശയങ്ങള്‍ ( കവിതാ സമാഹാരം)

2. അറ്റ് ദ സ്റ്റേജ് (നാടകസമാഹാരം )

3. നാടക പുസ്തകം (കുട്ടികളുടെ നാടകങ്ങള്‍)

4. ഇസ്ലാമോഫോബിയ: പ്രതിവിചാരങ്ങള്‍

5. മാപ്പിളസാഹിത്യവും മലയാളഭാവനയും

ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആനുകാലികങ്ങളിലും ഗവേഷണ ജേര്‍ണലുകളിലും നാടകം, മാപ്പിളസാഹിത്യം, ബഹുജന്‍ രാഷ്ട്രീയം എന്നിവയെപ്പറ്റി എഴുതുന്നു.

സുഡാനി ഫ്രം നൈജീരിയ (സിനിമ),

ഹലാല്‍ ലവ് സ്റ്റോറി (സിനിമ),

വരട്ടുചൊറി (Docu - Fction),

A Documentary about disappearance (Docu -fiction),

water bottle (Short film)

എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്

ഇദ്ദേഹത്തെ പിന്നിലാക്കിക്കൊണ്ടാണ് ഹൈസ്‌കൂള്‍ അദ്ധ്യാപന പരിചയം മാത്രമുള്ള ഒരാള്‍ ഭര്‍ത്താവ് മുന്‍ MP MB Rajesh ആണ് എന്ന പേരില്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുന്നത്??

സംവരണത്തിനും പാര്‍ട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്റെ കൂടെ പ്രശ്‌നമാണ്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Zakariya Against MB Rajesh's Wife's Appointment

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT