Around us

'ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം നിന്നതിന് കുവൈറ്റിന് നന്ദിയറിയിച്ചു', ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ രാജ്യദ്രോഹത്തിന് കേസ്

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ഡല്‍ഹി പൊലീസ്. പ്രോകോപനം സൃഷ്ടിക്കുന്നതും, ശത്രുത വളര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചപിപ്പിച്ചുവെന്നാരോപിച്ചാണ് കേസെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ജോയിന്റെ കമ്മീഷന്‍ നീരജ് താക്കൂര്‍ പറഞ്ഞു.

ഡല്‍ഹി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനപരവും സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുന്നതുമാണ് പോസ്‌റ്റെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്. അതേസമം കേസെടുത്തതിനെ കുറിച്ച് അറിയില്ലെന്നും, എഫ്‌ഐആര്‍ ലഭിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് സഫറുള്‍ ഇസ്ലാം ഖാന്‍ പ്രതികരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുസ്ലീങ്ങള്‍ക്കൊപ്പം നിന്നതിന് അറബ് രാജ്യങ്ങള്‍ക്ക് നന്ദിപറഞ്ഞു കൊണ്ടുള്ളതായിരുന്നു ഏപ്രില്‍ 28ന് സഫറുള്‍ ഇസ്ലാം ഖാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. 'ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കൊപ്പം നിന്നതിന് കുവൈറ്റിന് നന്ദിപറയുന്നു, ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ കരുതുന്നത് സാമ്പത്തിക താല്‍പര്യ കാരണം മുസ്ലീം അറബ് ലോകങ്ങള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തെ അവഗണിക്കുമെന്നായിരുന്നു. എന്നാല്‍ അറബ് മുസ്ലീം ലോകത്തിന്റെ വലിയ പരിഗണന ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന കാര്യം അവര്‍ വിസ്മരിക്കുകയായിരുന്നു. വിദ്വേഷ പ്രചാരണങ്ങളെ കുറിച്ചും, വര്‍ഗീയതയെകുറിച്ചും, ആള്‍ക്കൂട്ടക്കൊലകളെ കുറിച്ചും, ഇതുവരെ അറബ് മുസ്ലീം രാജ്യങ്ങളോട് പരാതിപ്പെടാന്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.'- ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സഫറുള്‍ ഇസ്ലാം ഖാന്‍ പറഞ്ഞിരുന്നു.

വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം പോസറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. തന്റെ പോസ്റ്റ് അനുചിതമായി പോയെന്നും, ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും, ചില മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും, താന്‍ ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്നതായും സഫറുള്‍ ഇസ്ലാം ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT