Around us

യൂട്യൂബിലെ വേര്‍ബല്‍ റേപ്പും സ്ത്രീ വിരുദ്ധതയും; വിവാദ യൂട്യൂബര്‍ക്ക് കരിമഷിയും മര്‍ദ്ദനവും

യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച ആള്‍ക്ക് കരിമഷിയും മര്‍ദ്ദനവും. ഡോക്ടര്‍ വിജയ് പി നായര്‍ക്കെതിരെയാണ് ഭാഗ്യലക്ഷമിയുടെ നേതൃത്വത്തില്‍ കരിമഷി തേക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. യൂട്യൂബിലെ വീഡിയോ നീക്കം ചെയ്യാമെന്ന് വിജയ് പി നായര്‍ ഉറപ്പ് നല്‍കി.

ഫെമിനിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും അധിക്ഷേപിക്കുന്ന വീഡിയോ ഒരുമാസം മുമ്പാണ് വെട്രിക്‌സ് സീന്‍ എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. രണ്ടരലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രതിഷേധിച്ച സ്ത്രീകള്‍ വിജയ് പി നായരെ കൊണ്ട് മാപ്പ് പറയിപ്പിച്ചു. കേരളത്തിലെ സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നുവെന്ന് വിജയ് പി നായര്‍ കൈകൂപ്പി പറയുന്നതും വീഡിയോയിലുണ്ട്.പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നാണ് ഭാഗ്യലക്ഷമിയും ദിയാ സനയും അറിയിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT