Around us

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ, വിജയ് പി നായരുടെ അക്കൗണ്ട് നീക്കം ചെയ്ത് യൂട്യൂബ്

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകള്‍ ചെയ്ത വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. സ്ത്രീ അധിക്ഷേപ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.

അറസ്റ്റിലായ പ്രതി വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന് ശേഷമാകും കോടതിയില്‍ ഹാജരാക്കുക. യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജാമ്യാമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിനാധാരമായ യൂട്യൂബ് വീഡിയോകള്‍ പൊലീസ് ശേഖരിച്ചിരുന്നു. കോടതിയുടെ അനുമതിയോടെ കേസ് ഉടന്‍ സൈബര്‍ പോലീസിന് കൈമാറും. വിജയ് പി നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനാല്‍ ഉടന് അറസ്റ്റുണ്ടാകില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൈക്കോളജിസ്‌റ്റെന്ന വ്യാജേന യൂട്യൂബില്‍ അശ്ലീല വീഡിയോകള്‍ ചെയ്തിരുന്ന വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നായിരുന്നു ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT