Around us

ഇത് വര്‍ഗീയ കലാപത്തിനുള്ള ശ്രമം, വാരിയംകുന്നത്തിനെതിരായ പരാമര്‍ശത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ യൂത്ത് ലീഗിന്റെ പരാതി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാന്‍ തീവ്രവാദിയാണെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

അബ്ദുള്ളക്കുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ കേസ് എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാരിയംകുന്നനും ആലിമുസ്ലിയാരും മലബാര്‍ കലാപത്തിന്റെ നായകനായിരുന്നു. അവരെ അപമാനിക്കുക വഴി ഒരു സമുദായത്തെ അപമാനിക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചതെന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു.

വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവന്‍ ആണെന്നാണ് അബ്ദുള്ളക്കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. കേരളം താലിബാനിസത്തിന്റെയും അത്തരം ചിന്തകളുടെയും കേന്ദ്രമായി മാറുന്നു. കേരളത്തില്‍ ജൂനിയര്‍ താലിബാനിസത്തിന്റെ വക്താക്കളാണ് ജമാ അത്തെ ഇസ്ലാമി. വാരിയംകുന്നന് സ്മാരകമുണ്ടാക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാരിയംകുന്നനെ ഭഗത് സിംഗുമായി സ്പീക്കര്‍ എം.ബി രാജേഷ് ഉപമിച്ചത് ഭഗത് സിംഗിനെ അപമാനിക്കുന്നതിന് തുല്യമെന്നും അബ്ദുള്ളക്കുട്ടി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT