Around us

'സമരങ്ങളുടെ വിജയം'; ഇന്ധനനികുതി കുറച്ചതില്‍ മധുരം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചത് തങ്ങളുടെ സമരങ്ങളുടെ വിജയമെന്ന് യൂത്ത് കോണ്‍ഗ്രസ്. കോട്ടയത്തും, വൈറ്റിലയിലും പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു. കോട്ടയത്ത് ഗാന്ധി സ്‌ക്വയറിലും, വൈറ്റിലയില്‍ കഴിഞ്ഞ ദിവസം പ്രശ്‌നമുണ്ടായ സ്ഥലത്തും എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് മിഠായിയും ലഡുവും വിതരണം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സമരമാണ് വിജയിച്ചതെന്നും, അതിനാലാണ് ഇന്ധനവില കുറച്ചതെന്നും അവകാശപ്പെട്ടായിരുന്നു പരിപാടി.

ദീപാവലി തലേന്ന് പുറത്ത് വന്ന തീരുമാനം തിന്മയുടെ മേല്‍ നന്മ നേടിയ വിജയമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

വൈറ്റിലയിലെ വഴിതടയല്‍ സമരം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം സമരം നടന്നയിടത്തെത്തിയും പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT