Around us

'റോഡ് തടസപ്പെടുത്തി ചിത്രീകരണം'; പൃഥ്വിരാജിന്റെ 'കടുവ' ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്, ജോജുവിനെതിരെയും മുദ്രാവാക്യം

ഗതാഗത തടസമുണ്ടാക്കി ചിത്രീകരണം നടത്തിയെന്നാരോപിച്ച് പൃഥ്വിരാജ്-ഷാജികൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ കാഞ്ഞിരപ്പള്ളി ടി.ബി റോഡില്‍ കുന്നുംഭാഗം ഗവ. സ്‌കൂളിന് സമീപമായിരുന്നു സംഭവം. അരമണിക്കൂറോളം ചിത്രീകരണം തടസപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്.

പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്റ്റണ്ട് സീനായിരുന്നു ചിത്രീകരിച്ചിരുന്നത്. ചിത്രീകരണം നടക്കുന്നതിനിടെ തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു. പൊന്‍കുന്നം പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സിനിമയ്ക്ക് ചിത്രീകരണാനുമതിയുണ്ടെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കി.

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

SCROLL FOR NEXT