Around us

ചിന്തന്‍ ശിബിറില്‍ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി, യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി, പരാതിയാക്കാതെ നേതൃത്വം

യൂത്ത് കോണ്‍ഗ്രസ് ' ചിന്തന്‍ ശിബിര്‍' പരിപാടിക്കിടെ വനിതാ ഭാരവാഹിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം ലൈംഗികാതിക്രമണം നടത്തിയെന്ന യുവതിയുടെ ആരോപണം നേതൃത്വം പരാതിയാക്കാത്തതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ബാത് റൂം കോറിഡോറില്‍വെച്ച് യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി.

തിരുവനന്തപുരത്തുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതിയോടാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അപമര്യാദയായി പെരുമാറിയത്.

പാലക്കാട് നടന്ന ക്യാമ്പില്‍വെച്ച് ഭാരവാഹികൂടിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് യുവതി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും ദേശീയ സെക്രട്ടറി പുഷ്പലതയ്ക്കും പരാതി നല്‍കിയിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT