Around us

‘ജമാ മസ്ജിദ് പാകിസ്താനിലല്ല, ഭരണഘടന വായിച്ചിട്ടുണ്ടോ’, ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റില്‍ ഡല്‍ഹി പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

THE CUE

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് തീസ് ഹസാരി കോടതി. ജമാ മസ്ജിദ് പാക്കിസ്താനിലല്ല. ജമാ മസ്ജിദില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേസ് പരിഗണിച്ച സെഷന്‍സ് ജഡ്ജി കാമിനി ലാവു ചോദിച്ചു. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും കോടതി പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജമാ മസ്ജിദ് പാക്കിസ്താനിലെന്ന പോലെയാണ് പോലീസ് പെരുമാറിയത്. പാക്കിസ്താനിലാണെങ്കില്‍ പോലും അവിടെ പോകാം, പ്രതിഷേധിക്കാം. പാക്കിസ്താന്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് കാമിനി ലാവു പറഞ്ഞു. ജാമ്യാപേക്ഷ തള്ളണമെന്ന് വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം.

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെയും കോടതി വിമര്‍ശിച്ചു. സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്നും, നിരോധനാജ്ഞ പോലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ ചന്ദ്രശേഖര്‍ നടത്തിയ ആഹ്വാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ മറുപടി പറഞ്ഞത്.

മതസ്ഥാപനങ്ങളുടെ പരിസരത്ത് പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച കോടതി, താങ്കള്‍ ഭരണഘടന വായിച്ചിട്ടുണ്ടോയെന്നും പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു. ചന്ദ്രശേഖര്‍ പങ്കുവെച്ച പോസ്റ്റുകളൊന്നും ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി എടുത്ത് പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദ് കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ഡ്രോണ്‍ ദൃശ്യങ്ങളില്‍ ഉണ്ടെന്നും, അത് വിശദീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 21ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT