Around us

കഫീല്‍ഖാനെ വീണ്ടും വേട്ടയാടി യോഗി സര്‍ക്കാര്‍; എന്‍എസ്എ ചുമത്തി യുപി പൊലീസ്, ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാന്‍ കുരുക്കിട്ടു 

THE CUE

പൗരത്വ ഭേദഗതി നിയമത്തോട് വിയോജിച്ച് സംസാരിച്ചതിന് ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മസ്തിഷ്‌കജ്വരം ബാധിച്ച് യുപിയില്‍ കൂട്ട ശിശുമരണമുണ്ടായപ്പോള്‍ അനാസ്ഥ മറച്ചുവെയ്ക്കാന്‍ യോഗി സര്‍ക്കാര്‍ ബലിയാടാക്കി ജയിലില്‍ അടച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. 2019 ന്റെ അവസാനത്തില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീല്‍ഖാനെതിരെ കടുത്ത വകുപ്പുകളുള്ള ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. കഴിഞ്ഞമാസം മുംബൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായ കഫീല്‍ ഖാന് ഇക്കഴിഞ്ഞ തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ മഥുര ജയിലില്‍ നിന്നുള്ള മോചനം സാധ്യമായിട്ടില്ല. എന്‍എസ്എ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങുക സാധ്യമല്ലെന്നാണ് അധികൃതരുടെ നിലപാട്. സര്‍വകലാശാലയിലെ സമാധാനാന്തരീക്ഷവും സമുദായ ഐക്യവും തകര്‍ക്കുന്നതായിരുന്നു ഡോ. കഫീല്‍ഖാന്റെ പ്രസംഗമെന്ന് ആരോപിച്ചാണ് കേസെടുത്തത്.എന്നാല്‍ എന്‍എസ്എ ചുമത്താനുള്ള സാഹചര്യമെന്താണെന്ന് വ്യക്കമാക്കിയിട്ടില്ല. 1980 ലാണ് ദേശീയ സുരക്ഷാ നിയമം അവതരിപ്പിക്കപ്പെടുന്നത്. രാജ്യസുരക്ഷയ്‌ക്കോ ഇന്ത്യയുടെ വിദേശബന്ധത്തിനോ ഭീഷണി ഉയര്‍ത്തുന്നവരെ കോടതി നടപടികളില്ലാതെ ഒരു വര്‍ഷം വരെ തടവില്‍വെയ്ക്കാവുന്നതാണ് എന്‍എസ്എ നിയമം.

ഈ നിമയം ചുമത്താന്‍ പര്യാപ്തമായ എന്ത് കുറ്റമാണ് കഫീല്‍ ഖാനില്‍ നിന്നുണ്ടായതെന്ന് പൊലീസോ ആഭ്യന്തര വകുപ്പോ വ്യക്തമാക്കിയിട്ടില്ല. 2017 ല്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക ജ്വര ബാധയെ തുടര്‍ന്ന് 60 കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവമാണ് കൂട്ട ശിശുമരണത്തിന് കാരണമായത്. കുട്ടികളെ രക്ഷിക്കാന്‍ സജീവമായ ഇടപെടല്‍ നടത്തിയ ഡോക്ടറായിരുന്നു കഫീല്‍ ഖാന്‍. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കുറ്റക്കാരനാക്കി,സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജിയിലില്‍ അടയ്ക്കുകയുമായിരുന്നു യോഗി സര്‍ക്കാര്‍. 2019 സെപ്റ്റംബറിലാണ് ഇദ്ദേഹത്തിനെതിരായ കേസുകള്‍ ഒഴിവാക്കിയത്.

അച്ഛന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കിലുക്കമാണ്, അതിന് പ്രധാന കാരണം ഇതാണ്: കല്യാണി പ്രിയദര്‍ശന്‍

രാഹുലിന് സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹതയില്ല, തടയണോ എന്ന കാര്യം എൽഡിഎഫ് കൂടിയാലോചിക്കും, ടിപി രാമകൃഷ്‌ണൻ അഭിമുഖം

സിനിമയിലേക്ക് വരാന്‍ കാരണം മമ്മൂട്ടി, അതായിരുന്നു എന്‍റെ ആദ്യത്തെ ഓഡീഷന്‍: മാളവിക മോഹനന്‍

ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് സിനിമയില്‍ നോര്‍മ്മല്‍, ബാക്കിയുള്ളവരെല്ലാം കുറച്ച് ഡെയ്ഞ്ചറാ: നസ്ലെന്‍

ലോക സംഭവിക്കാന്‍ കാരണം ദുല്‍ഖര്‍ എന്ന ബ്രാന്‍ഡ്: ശാന്തി ബാലചന്ദ്രന്‍

SCROLL FOR NEXT