Around us

'താലിബാന്‍ ഇന്ത്യയ്ക്ക് നേരെ തിരിഞ്ഞാല്‍ വ്യോമാക്രമണം'; മോദിയുടെ രാജ്യത്തിന് നേരെ കണ്ണുയര്‍ത്താന്‍ പോലും ധൈര്യപ്പെടില്ലെന്ന് യോഗി

പാക്കിസ്താനും അഫ്ഗാനിസ്താനും താലിബാന്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാല്‍ വ്യോമാക്രമണത്തിന് രാജ്യം സജ്ജമാണെന്നും യോഗി ഞായറാഴ്ച ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യ ഇന്ന് കൂടുതല്‍ ശക്തമാണ്. ഇന്ത്യയ്ക്ക് നേരെ കണ്ണുയര്‍ത്താന്‍ പോലും ഒരു രാജ്യവും ധൈര്യപ്പെടില്ല. താലിബാന്‍ മൂലം പാക്കിസ്താനും അഫ്ഗാനിസ്താനും ബുദ്ധിമുട്ടുകയാണ്, എന്നാല്‍ ഇന്ത്യയ്ക്ക് നേരെ തിരിഞ്ഞാല്‍ രാജ്യം വ്യോമാക്രമണത്തിന് സജ്ജമാണെന്ന് താലിബാന് അറിയാം', യോഗി ആദിത്യനാഥ് പറഞ്ഞു.

അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചില്ലെങ്കില്‍ ലോകത്തിന് തന്നെ പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസം താലിബാന്‍ വക്താവ് രംഗത്തെത്തിയിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാരിനെ അംഗീകരിക്കാതിരിക്കുകയോ, വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയോ ചെയ്താല്‍ അത് രാജ്യത്തിന് മാത്രമായിരിക്കില്ല ലോകത്തിന് തന്നെ പ്രശ്നമാകുമെന്നായിരുന്നു താലിബാന്റെ മുന്നറിയിപ്പ്.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT