Around us

'ശുചിമുറികള്‍ കൂടുതലായി നിര്‍മ്മിച്ചത് കുട്ടികളിലെ മസ്തിഷ്‌ക ജ്വര മരണങ്ങള്‍ കുറച്ചു'; പൂര്‍ണമായും ഇല്ലാതാക്കുമെന്ന് യോഗി ആദിത്യനാഥ്

ശുചിമുറികള്‍ കൂടുതലായി നിര്‍മ്മിച്ചത് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള കുട്ടികളുടെ മരണം ഗണ്യമായി കുറച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് പൂര്‍ണമായും ഇല്ലാതാക്കുമെന്നും യോഗി പറഞ്ഞു. ഗൊരഖ്പൂരില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ നിര്‍വഹിക്കവെയായിരുന്നു പ്രഖ്യാപനം.

'1977 മുതര്‍ 2017 വരെ അമ്പതിനായിരത്തോളം കുട്ടികള്‍ യുപിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. വര്‍ഷത്തില്‍ 500 മുതല്‍ 1500 വരെ കുട്ടികളായിരുന്നു ഇങ്ങനെ മരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം 21 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ശുചിമുറികള്‍ കൂടുതലായി നിര്‍മ്മിച്ചതാണ് മരണങ്ങള്‍ കുറയാന്‍ കാരണമായത്', യോഗി ആദിത്യനാഥ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന തത്വത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും യോഗി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് സമൂഹത്തിലെ ഒരു വിഭാഗത്തെയും മാറ്റിനിര്‍ത്തില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ ദരിദ്രരിലേക്ക് എത്തിക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

SCROLL FOR NEXT