Around us

'ചവനപ്രാശം, ടര്‍മറിക് മില്‍ക്ക്,‌ യോഗ'; കൊവിഡ് മുക്തര്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് മുക്തരായവര്‍ക്ക് യോഗയും ചവനപ്രാശവും ടര്‍മറിക് മില്‍ക്കും നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. സാമൂഹ്യപിന്‍തുണയ്ക്കായി കൗണ്‍സിലിംഗിന് വിധേയമാകണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. കൊവിഡാനന്തര മാനദണ്ഡങ്ങളുടെ നീണ്ട പട്ടികയാണ് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ ചവനപ്രാശം കഴിക്കുന്നത് നല്ലതാണെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.ചൂടുള്ള പാലില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ കലര്‍ത്തി രാവിലെയും വൈകീട്ടും കഴിക്കാം. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളം കൊണ്ട് ഇടക്കിടെ ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്. ചെറിയ യോഗ മുറകളും ശ്വസനക്രിയകളും ചെയ്യാമെന്നും നിര്‍ദേശിക്കുന്നു.

മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗവും സാമൂഹ്യഅകലവും തുടരണമെന്നും മാനദണ്ഡങ്ങളില്‍ പറയുന്നു. മതിയായ അളവില്‍ ചൂടുവെള്ളം കുടിക്കണം. ആയുഷ് വകുപ്പ് അംഗീകരിച്ച പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നുകള്‍ കഴിക്കാം. രാവിലെയും വൈകീട്ടും നടക്കുന്നത് നല്ലതാണ്. മതിയായ വിശ്രമവും ഉറക്കവും വേണം. എളുപ്പം ദഹിക്കുന്നതും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ആയുഷ് വകുപ്പ് വിശദീകരിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുകവലിയും മദ്യപാനവും ഒഴിവാക്കണം. മരുന്നുകള്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശാനുസരണം പിന്‍തുടരണം. രോഗമുക്തരായവര്‍ അവരുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് രോഗം സംബന്ധിച്ച് മറ്റുള്ളവരിലുള്ള തെറ്റായ കാഴ്ചപ്പാടുകള്‍ മാറാന്‍ സഹായിക്കും. മാനസികാരോഗ്യം പോഷിപ്പിക്കാന്‍ കൗണ്‍സലിംഗ് സ്വീകരിക്കാമെന്നും നിര്‍ദേശങ്ങളിലുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT