Around us

ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചി തീവ്രപരിചരണ വിഭാഗത്തില്‍, നിരീക്ഷണത്തിലെന്ന് ഡോക്ടര്‍മാര്‍

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലാണ് സച്ചിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് ജൂബിലി മെഡിക്കല്‍ മിഷന്‍ ദ ക്യു'വിനോട് അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

നടുവിന് ശസ്ത്രക്രിയ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഹൃദയാഘാതം സംഭവിച്ചത്. ജൂണ്‍ 15ന് മറ്റൊരു ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ജൂണ്‍ 16ന് രാവിലെയാണ് ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് സച്ചിയെ എത്തിച്ചത്.

തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല, 48 മുതല്‍ 72 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയുടെ പുരോഗതിയെക്കുറിച്ച് വ്യക്തത നല്‍കാനാകൂ എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT