Around us

അഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു, വവ്വാലുള്ള മരംമുറിക്കാന്‍ പോവേണ്ട, കരുതല്‍ മതിയെന്ന് ആരോഗ്യ മന്ത്രി

THE CUE

പനിയടക്കം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗിയുമായി സമ്പര്‍ക്കമുണ്ടായ അഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ആലപ്പുഴ, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ഉപയോഗിക്കാന്‍ അനുമതി കിട്ടിയ ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉടന്‍ എത്തുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കുന്ന കാര്യം ആലോചനയിലാണെന്നും വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് അക്കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നീട്ടിവെച്ചാലും ഭയപ്പെടേണ്ടതില്ലെന്നും മുന്‍കരുതല്‍ നടപടി മാത്രമാണെന്നും കെകെ ശൈലജ പറഞ്ഞു.

നിപ സ്ഥിരീകരിച്ച രോഗിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായേക്കാമെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടിക മെഡിക്കല്‍ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നിരീക്ഷിക്കുന്നത്. രോഗിയുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവരാണ് ഒന്നാമത്തെ ഗ്രൂപ്പുലുള്ളത്, ഹൈ റിസ്‌ക് ഗ്രൂപ്പാണിത്. ഈ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും രോഗം വരണമെന്നില്ലെന്നും ജാഗ്രത പുലര്‍ത്താന്‍ വേണ്ടിയാണ് കൃത്യമായി നിരീക്ഷിക്കുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.

തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യ സംഘം വ്യക്തമാക്കി. എല്ലാ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

വവ്വാലുകളെ വേട്ടയാടാന്‍ ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വവ്വാലുകള്‍ ഉള്ള മരം മുറിക്കാന്‍ പോകരുതെന്നും വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ മാത്രം മതിയെന്നും വവ്വാലുകളുള്ള എല്ലായിടത്തും നിപ വൈറസ് ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രത്യേകം പറഞ്ഞു.

വവ്വാലുകളെ കല്ലെറിഞ്ഞോ മറ്റെതെങ്കിലും തരത്തിലോ അസ്വസ്ഥരാക്കരുത്. വവ്വാലുകളെ എന്തു ചെയ്യണമെന്ന് ചോദിച്ചു കൊണ്ട് കണ്‍ട്രോള്‍ റൂമില്‍ കോളുകള്‍ വരുന്നുണ്ട്. വവ്വാലുകളുള്ള മരം മുറിക്കേണ്ടതില്ല, പകരം മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മതികെ 
കെ ശൈലജ, ആരോഗ്യ മന്ത്രി

ലക്ഷണങ്ങളുള്ള ഒരു രോഗി പോലും കണ്ണില്‍ പെടാതെ പോകരുതെന്ന ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. എറണാകുളം കലേ്രക്ടറ്റില്‍ കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കര്‍ശന നിരീക്ഷണത്തിലാണെന്ന് ജില്ലാ കലക്ടറും അറിയിച്ചിട്ടുണ്ട്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT