Around us

‘ഇന്ത്യന്‍ ബോള്‍ട്ട്’ സായിയുടെ ട്രയല്‍സിനില്ല ; തീരുമാനമറിയിച്ച് ശ്രീനിവാസ ഗൗഡ  

THE CUE

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്രയല്‍സിന് കമ്പളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡയില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബോള്‍ട്ട് ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇദ്ദേഹം കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിന്റെ ക്ഷണം നിരസിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സായിയുടെ ട്രയല്‍സില്‍ പങ്കെടുക്കുന്നില്ല, താന്‍ കമ്പളയോട്ടത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് ഇദ്ദേഹം വ്യക്തമാക്കിയെന്നാണ് വാര്‍ത്ത. തനിക്ക് ലഭിച്ച ശ്രദ്ധ അമ്പരപ്പിച്ചെന്നും അതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു. കമ്പളയില്‍ ഉപ്പൂറ്റിക്കാണ് പ്രധാന പങ്ക്, എന്നാല്‍ ട്രാക്കിലെ ഓട്ടത്തില്‍ വിരലുകള്‍ക്കാണെന്നും ശ്രീനിവാസ ഗൗഡ ചൂണ്ടിക്കാട്ടുന്നു. ചെളിക്കണ്ടത്തിലെ ഓട്ടം ട്രാക്കില്‍ അതേ തീവ്രതയില്‍ അവതരിപ്പിക്കാന്‍ സാധിച്ചേക്കില്ലെന്നതിനാലാണ് പിന്‍മാറ്റമെന്നാണ് സൂചന. നിരവധി സ്പ്രിന്റര്‍മാര്‍ കമ്പളയില്‍ ഭാഗ്യം പരീക്ഷിച്ചിട്ടും വിജയിക്കാനായിട്ടില്ലെന്ന് ശ്രീനിവാസ പറയുന്നു. കിരണ്‍ റിജിജുവിന്റെ ക്ഷണപ്രകാരം തിങ്കളാഴ്ച സായിയിലെത്തി ക്ഷമതാ പരിശോധന നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ലോക വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡിനെ വെല്ലുന്ന അതിശയക്കുതിപ്പ് നടത്തിയാണ് ശ്രീനിവാസ ഗൗഡ രാജ്യ ശ്രദ്ധയാകര്‍ഷിച്ചത്. ഈ മികവ് പ്രയോജനപ്പെടുത്താനായിരുന്നു കേന്ദ്ര കായിക വകുപ്പിന്റെ ശ്രമം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നതര്‍ ശ്രീനിവാസ ഗൗഡയെ നേരില്‍ കണ്ട് കായിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കാനും തീരുമാനിച്ചിരുന്നു. 100 മീറ്റര്‍ ദൂരം വെറും 9.55 സെക്കന്റില്‍ ഓടിയാണ് ശ്രീനിവാസ ഗൗഡ വിസ്മയിപ്പിച്ചത്. ഉസൈന്‍ ബോള്‍ട്ട് ബെര്‍ലിന്‍ ഒളിമ്പിക്സില്‍ നൂറ് മീറ്റര്‍ 9.58 സെക്കന്റില്‍ പിന്നിട്ടാണ് ചരിത്രം കുറിച്ചത്. ഈ സ്പീഡാണ് ശ്രീനിവാസ ഗൗഡ മറികടന്നത്.

ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്പോര്‍ട്സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കിയത്. ഒളിംപിക്സിനുവേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ആളുകളില്‍ അജ്ഞതയുണ്ട്. അത്ലറ്റിക്സില്‍ മനുഷ്യശക്തിയും സ്ഥിരതയുമാണ് മികച്ചുനില്‍ക്കേണ്ടത്. അത്തരത്തില്‍ കഴിവുള്ളവരൊന്നും പരിശോധിക്കപ്പെടാതെ പോകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. കാളകളെയും തെളിച്ച് ചെളിക്കണ്ടത്തില്‍ വേഗത്തില്‍ പായുന്നതാണ് കര്‍ണാടകയിലെ പരമ്പരാഗത മത്സരമായ കമ്പളയോട്ടം. ദക്ഷിണ കന്നഡയില്‍ നടന്ന വേഗപ്പോരില്‍ മൂഡബദ്രിക്കാരന്‍ ശ്രീനിവാസ ഗൗഡ വിസ്മയവേഗം തീര്‍ക്കുകയായിരുന്നു.

142 മീറ്റര്‍ 13.42 സെക്കന്റില്‍ മറികടക്കുകയായിരുന്നു ഈ നിര്‍മ്മാണ തൊഴിലാളി. കമ്പളയോട്ടത്തിലും ഈ വേഗം സര്‍വകാല റെക്കോര്‍ഡാണ്. ഇതോടെ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട് എന്ന വിളിപ്പേരും വീണു. ആളുകള്‍ എന്നെ ഉസൈന്‍ ബോള്‍ട്ടിനോട് താരതമ്യം ചെയ്യുകയാണ്. എന്നാല്‍ അദ്ദേഹം ലോക ചാംപ്യനാണ്. ഞാന്‍ ചെളിക്കണ്ടത്തിലാണ് ഓടുന്നതെന്നുമായിരുന്നു ശ്രീനിവാസയുടെ പ്രതികരണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT