Around us

സദാചാര ആക്രമണം: രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്‍; കെയുഡബ്ല്യുജെ സമ്മേളനത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

THE CUE

സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി സദാചാര ആക്രമണം നടത്തിയതിന് പുറത്താക്കപ്പെട്ട മുന്‍ പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ല. വേട്ടയാടിയെന്നും വി മുരളീധരന്‍ പറഞ്ഞു.തൃശൂരില്‍ നടക്കുന്ന കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു പരാമര്‍ശം.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. വേദിയില്‍ നിന്നിറങ്ങിയ വി മുരളീധരനെ തടഞ്ഞ് പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് പ്രസ്താവന പിന്‍വലിക്കുന്നതായി അറിയിച്ചു.

സഹപ്രവര്‍ത്തകയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി രാധാകൃഷ്ണന്‍ സാദാചാര ആക്രമണം നടത്തിയിട്ടും തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഒരുവിഭാഗം സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തുടര്‍ന്നാണ് ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റുകയും അംഗത്വം റദ്ദാക്കുകയും ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT