Around us

ഹിന്ദു യുവാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചുവെന്ന് പറഞ്ഞ് ചോദ്യം ചെയ്യല്‍; യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചു

മധ്യപ്രവേശില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയുടെ ബുര്‍ഖ നിര്‍ബന്ധപൂര്‍വ്വം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഹിന്ദു യുവാവിനൊപ്പമാണ് യുവതി സ്‌കൂട്ടറില്‍ സഞ്ചരിച്ചതെന്ന് ആരോപിച്ച് ഒരു കൂട്ടം യുവതിയെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ഞായറാഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സംഭവത്തില്‍ പിടിയിലായവര്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്ന് ന്യൂഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭോപ്പാലിലെ ഇസ്ലാം നഗറില്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു സദാചാര ആക്രമണമുണ്ടായത്.

ഹിന്ദുയുവാവിനൊപ്പമാണ് യുവതി സ്‌കൂട്ടറില്‍ സഞ്ചരിച്ചതെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍. യുവതി കരഞ്ഞപേക്ഷിച്ചിട്ടും ബുര്‍ഖ അഴിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുകയായിരുന്നു. യുവതി മുസ്ലീം സമുദായത്തെ അവഹേളിച്ചുവെന്ന് ആരോപിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT