Around us

പെരുമ്പാവൂര്‍ കൊല:തൂമ്പകൊണ്ട് പത്തിലേറെ തവണ തലയ്ക്കടിച്ചു;യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

THE CUE

പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്തശേഷം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ക്രൂരകൊലപാതകം വ്യക്തമായത്. തൂമ്പ കൊണ്ട് തലയ്ക്കടിച്ച് അബോധവസ്ഥയിലാക്കിയ യുവതിയെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ചാണ് മരണം ഉറപ്പാക്കിയത്. അസം സ്വദേശി ഉമര്‍ പോലീസില്‍ പിടിയിലായി. ഇന്ന് രാവിലെയാണ് പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാടോടി സ്ത്രീയാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീടാണ് കുറുപ്പുംപടി സ്വദേശിനിയാണെന്ന് വ്യക്തമായത്.

രാത്രി പന്ത്രണ്ടേമുക്കാലോടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തൂമ്പ കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതയാക്കി. പിന്നീട് ബലാത്സംഗം ചെയ്തു. വീണ്ടും തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. കൊലപാതകം നടത്തിയതിന് ശേഷം ഉമര്‍ അലി രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി തല്ലിപ്പൊളിച്ചിരുന്നു. ഇതിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിര്‍മ്മാണ തൊഴിലാളിയാണ് ഉമര്‍ അലി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT