Around us

സ്ത്രീയായതിന്റെ പേരില്‍ വാച്ച്മാന്‍ ജോലി നഷ്ടമായി, യുവതി ഹൈക്കോടതിയില്‍

സ്ത്രീ ആയതിന്റെ പേരില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ വാച്ച്മാന്‍ ജോലി നിഷേധിക്കപ്പെട്ടതിനെതിരെ പരാതിയുമായി യുവതി ഹൈക്കോടതിയെ സമീപിച്ചു. കാസര്‍ഗോഡ് സ്വദേശിനി പ്രിന്‍സി ജൂലിയറ്റാണ് ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.

സ്ത്രീയായതിന്റെ പേരില്‍ ഏതെങ്കിലും തസ്തികയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് അഡ്വ. കാളീശ്വരം രാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

കോഴിക്കോട് ജില്ലയിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തനിക്ക് താഴെ റാങ്ക് ഉള്ളയാളെയാണ് നിയമിച്ചതെന്നും പ്രിന്‍സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജലസേചന വകുപ്പില്‍ വാച്ച്മാന്‍ നിയമനം വന്നപ്പോള്‍ തന്നെ പരിഗണിക്കാതെ പതിനൊന്നാം സ്ഥാനത്തുള്ളയാളെയാണ് നിയമിച്ചതെന്നാണ് പ്രിന്‍സി ചൂണ്ടിക്കാണിക്കുന്നത്.

കേരള ലാസ്റ്റ്‌ഗ്രേഡിന്റെ ചട്ടങ്ങള്‍ അനുസരിച്ച് ചില തസ്തികകളിലേക്ക് സ്ത്രീകള്‍ക്ക് അയോഗ്യ കല്‍പ്പിച്ചിട്ടുണ്ട്. വാച്ച്മാന്‍, നൈറ്റ് വാച്ച്മാന്‍, ഗാര്‍ഡ്, നൈറ്റ് ഗാര്‍ഡ്, ചൗക്കിദാര്‍, ക്ലീനര്‍ കം കണ്ടക്ടര്‍, ലാസ്‌കര്‍, ഗേറ്റ് കീപ്പര്‍, ബുള്‍ കീപ്പര്‍, അനിമല്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലാണ് സ്ത്രീകള്‍ക്ക് അയോഗ്യത.

'കരോൾ റാപ്പുമായി ഡബ്സി' ; മന്ദാകിനിയിലെ പുതിയ ഗാനം പുറത്ത്

'സി.ഐ.ഡി യായി കലാഭവൻ ഷാജോൺ' ; 'സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ' മെയ് പതിനേഴിന് തിയറ്ററിൽ

'മോഷ്ടിച്ചൊരു സിനിമ ചെയ്യേണ്ട എന്താവശ്യമാണുള്ളത്?' ; എല്ലാ പോസ്റ്റിലും നെ​ഗറ്റീവ് കമന്റുകളാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'പെരുമാനി എന്ന ഗ്രാമത്തിലേക്ക് സ്വാഗതം' ; വിനയ് ഫോർട്ട് ചിത്രം പെരുമാനി നാളെ തിയറ്ററുകളിൽ

'ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ മെയ് 24 ന്

SCROLL FOR NEXT