Around us

'വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല' ; 'മിന്നല്‍ മുരളി'സെറ്റ് തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ കാലടി മണപ്പുറത്തെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ചാണ് രാഷ്ട്രീയ ബജ്രംഗദള്‍ സിനിമാ സെറ്റ് തകര്‍ത്തത്. ആ സെറ്റുകൊണ്ട് ഏത് മതവികാരമാണ് വ്രണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മിന്നല്‍ മുരളി എന്ന ചിത്രത്തിനായി ഒരുക്കിയ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി. നടക്കാന്‍ പാടില്ലാത്തതാണത്. നമ്മുടെ നാട്ടില്‍ പല തരത്തിലുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്. സാധാരണ ഗതിയില്‍ അതിന് ആരും തടസം സൃഷ്ടിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ചില ശക്തികള്‍ വര്‍ഗീയത ഇളക്കിവിട്ട് ചിത്രീകരണം തടസപ്പെടുത്താനടക്കം ശ്രമിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രദര്‍ശനശാലകള്‍ ആക്രമിക്കാന്‍ പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ഒരു വിഭാഗം വര്‍ഗീയ ശക്തികളാണ് ഇത് ചെയ്യുന്നത്. എന്നാല്‍ രാജ്യമോ ജനങ്ങളോ ഇത് അംഗീകരിച്ചിട്ടില്ലെന്ന് ഓര്‍ക്കണം. അതിനെതിരെ പൊതുവികാരമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കി മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റ് ആണ് ഇന്നലെ വൈകീട്ട് തകര്‍ക്കപ്പെട്ടത്. കൊവിഡ് കാരണം ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. അപ്പോള്‍ ആ സെറ്റ് അവിടെ നില്‍ക്കുന്നു. അത്‌ അവിടെ ഉണ്ടാകാനുള്ള കാരണം എല്ലാവര്‍ക്കും അറിയാം. ഏത് മതവികാരമാണ് ആ സെറ്റ് കൊണ്ട് വ്രണപ്പെടുന്നത്. ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചുവെന്നാണ് വാര്‍ത്ത. എ എച്ച് പി ജനറല്‍ സെക്രട്ടറി അക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

SCROLL FOR NEXT