Around us

‘ഇവിടെ തന്നെ ജീവിക്കും, ഇവിടെ തന്നെ മരിക്കും’, ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്‌മെന്റിന് നില്‍ക്കില്ലെന്ന് മാമുക്കോയ 

THE CUE

ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റിന് നില്‍ക്കില്ലെന്ന് നടന്‍ മാമുക്കോയ. ജീവനെ ഭയപ്പെടുന്നവരും പ്രതികരണ ശേഷി ഇല്ലാത്തവരുമാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. നമ്മുടെ പൗരത്വത്തെ, സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് നമ്മള്‍ എതിര്‍ക്കും. ഇവിടെ തന്നെ ജീവിക്കും ഇവിടെ തന്നെ മരിക്കും, അതിനെ ആരെങ്കിലും എതിര്‍ത്താര്‍ പോരാടും, അല്ലാതെ അഡ്ജസ്റ്റ്‌മെന്റിന് നില്‍ക്കില്ലെന്നും മാമുക്കോയ പറഞ്ഞു. മുസ്ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭൂരിപക്ഷം കൂടുതലുള്ളവര്‍ കൂടുതല്‍ വിവേകം കാണിക്കണം. അതിവിടെ ആരും കാണിക്കുന്നില്ല. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കു നേരെയും ഭീഷണികളുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വിശദമാക്കി.

എനിക്ക് ശേഷം എന്റെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാന്‍ പറ്റണം. വികാരവിക്ഷോഭങ്ങള്‍ കൊണ്ടോ പ്രകോപനത്തോടെയോ ഒന്നുമല്ല, ആരെയും എതിര്‍ക്കാനുമല്ല. നമ്മള്‍ക്കു നേരെ വരുന്ന എതിര്‍പ്പിനെ തടുക്കാന്‍ വേണ്ടി മാത്രമുളള വളരെ സമാധാനപരമായ ഒരു നീക്കം മാത്രമായിരിക്കും എന്റെ സമരം. വിവേകം കൊണ്ടും ബുദ്ധി കൊണ്ടും ക്ഷമ കൊണ്ടും മാത്രമെ ഈ സമരത്തെ നേരിടാന്‍ പറ്റുകയുള്ളു. കാരണം ഇത് മൂന്നും ഇല്ലാത്ത ഒരു വിഭാഗമാണ് മറുവശത്തുളളത്. അവര്‍ക്ക് ഈ രാജ്യത്തിന്റെ ചരിത്രം അറിയില്ല. ഭൂമിശാസ്ത്രം അറിയില്ല. ഒന്നുമറിയില്ല. ഗാന്ധിയെ കൊന്നവര്‍ വളരെ കാലങ്ങള്‍ക്കുശേഷം വളരെ ധൈര്യപൂര്‍വ്വം ആ കൊലയാളിയേയും ആധരിക്കുന്നു. ലോകം മുഴുവന്‍ ചരിത്രം മാറികൊണ്ടിരിക്കും. നമ്മള്‍ ജനിച്ച നാട്ടില്‍ നമ്മള്‍ ജീവിക്കും മരിക്കും, ഇതിന് ആരുടെയും അനുവാദം വേണ്ട, പ്രകൃതി നിയമമാണെന്നും, രാജ്യത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ളവര്‍ക്ക് ദൈവം നല്ല ബുദ്ധി കൊടുക്കട്ടേയെന്നും മാമുക്കോയ പറഞ്ഞു.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT