Around us

‘ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ കൊടുക്കണം’, പണം കിട്ടിയാല്‍ മിണ്ടാതിരിക്കുമെന്ന് ബാബാ രാംദേവ് 

THE CUE

ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് ബാബാ രാംദേവ്. പണം കിട്ടിയാല്‍ കാമ്പസിനുള്ളില്‍ അവര്‍ മിണ്ടാതിരിക്കുമെന്നും, വിദ്യാര്‍ത്ഥികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത് രാഷ്ട്രീയത്തിലല്ലെന്നും രാംദേവ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്, ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ സ്‌കീം കൊണ്ടുവരണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് കാമ്പസില്‍ മിണ്ടാതിരുന്നു പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും വിദ്യാര്‍ത്ഥികളെ പരിഹസിച്ചു കൊണ്ട് രാംദേവ് പറഞ്ഞു. പ്രതിഷേധം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിട്ട് കൊടുത്ത്, വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ ശ്രദ്ധിക്കണമെന്നും രാംദേവ് പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച രാംദേവ്, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്നില്‍ വിദേശ ശക്തികളാണെന്നാണ് രാംദേവ് പറഞ്ഞത്.

വിഭവങ്ങള്‍ കുറവായതിനാല്‍ ജനസംഖ്യാ നിയന്ത്രണം വേണം. ഇതിനായി രാജ്യത്ത് കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം. മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയാല്‍ പിഴ മാത്രമല്ല, വോട്ടവകാശവും റദ്ദാക്കണം. ഒരു രാഷ്ട്രീയ നേതാവിനും പാര്‍ട്ടിക്കും ആരുടെയും പൗരത്വം എടുത്ത് കളയാന്‍ സാധിക്കില്ല. റോഡുകളിലുള്ള പ്രതിഷേധം ജനങ്ങള്‍ അവസാനിപ്പിക്കണമെന്നും രാം ദേവ് പറഞ്ഞു.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT