Around us

എക്‌സൈസ് തോക്കെടുക്കുന്നു; എല്ലാ സേനാംഗങ്ങള്‍ക്കും പരിശീലനമെന്ന് മന്ത്രി

THE CUE

എക്‌സൈസ് സേനയിലെ അംഗങ്ങള്‍ക്കെല്ലാം തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുമെന്ന് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ലഹരികടത്തുകാര്‍ ആയുധമുപയോഗിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ട്രെയിനിങ് എന്ന് മന്ത്രി പറഞ്ഞു. വിദഗ്ധ പരിശീലനം ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥനും വകുപ്പില്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരിലെ സംസ്ഥാന എക്സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഓാഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് അഭിവാദ്യം ചെയ്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലഹരി കടത്തുകാര്‍ ആയുധങ്ങള്‍ പ്രയോഗിച്ച് എക്സൈസ് സേനയെ നേരിടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ എക്സൈസ് സേനാംഗങ്ങള്‍ക്കും തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ടി പി രാമകൃഷ്ണന്‍

മൂന്ന് വര്‍ഷത്തിനിടെ 19,000ഓളം മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 70 കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 53,00 അബ്കാരി കേസുകളെടുത്തു. പുകയില ഉല്‍പന്നങ്ങളുടെ അനധികൃത ഉപയോഗവും വില്‍പനയുമായി ബന്ധപ്പെട്ട് 2.15 ലക്ഷം കേസ് രജിസ്റ്റര്‍ ചെയ്തു.

തൃശൂര്‍ എക്സൈസ് അക്കാദമി ആധുനിക സൗകര്യങ്ങളോടെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 51 സിവില്‍ എക്സൈസ് ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. ഇവരില്‍ 22 ബിരുദധാരികളും ഏഴ് ബിരുദാനന്തര ബിരുദധാരികളും നാല് വീതം ബി.ടെക്കുകാരും ബി.എഡുകാരുമുണ്ട്. കൂടാതെ നെറ്റ്, സെറ്റ്, എം.സി.എ, എം.ബി.എ, ഡിപ്ലോമ യോഗ്യതയുള്ളവരുമുണ്ടെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT