Around us

‘വേമ്പനാട്‌ തീരത്തെ 628 നിര്‍മ്മാണങ്ങള്‍ പൊളിക്കും’; വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

THE CUE

വേമ്പനാട്ട് കായല്‍ തീരം കയ്യേറിയും തീരദേശ പരിപാലന നിയമം ലംഘിച്ചും നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന് സര്‍ക്കാര്‍. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിങ്ങനെ മൂന്ന് ജില്ലകളിലെ 628 നിര്‍മ്മാണങ്ങള്‍ അനധികൃതമെന്ന് കണ്ടെത്തിയതായി തദ്ദേശവകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇവ പൊളിച്ചുനീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടു.

628 നിര്‍മ്മാണങ്ങളില്‍ അഞ്ചെണ്ണം റിസോര്‍ട്ടുകളാണ്.
കാപ്പികോ റിസോര്‍ട്ട്  

സംസ്ഥാനത്തെ എല്ലാ തീരദേശലംഘനങ്ങളും അറിയിക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. മരട് വിധി നടപ്പാക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി ശകാരിച്ച പശ്ചാത്തലത്തില്‍ വേമ്പനാട് കായല്‍തീരത്ത് പ്രവര്‍ത്തിക്കുന്ന കാപ്പികോ റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തീരത്ത് നിന്നും ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. സ്വകാര്യഭൂമിക്കൊപ്പം സര്‍ക്കാര്‍ പുറമ്പോക്കും റിസോര്‍ട്ട് ഉടമകള്‍ കൈയ്യേറിയിരുന്നു. കാപ്പികോ റിസോര്‍ട്ടും തൊട്ടുസമീപത്തായുള്ള വൈറ്റില തുരുത്തിലെ വമിക റിസോര്‍ട്ടും പൊളിച്ചുനീക്കാന്‍ 2013ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. റിസോര്‍ട്ട് മൂന്ന് മാസത്തിനകം പൊളിച്ചുമാറ്റണമെന്നായിരുന്നു ഉത്തരവ്. പൊളിച്ചാല്‍ പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് ആരോപിച്ച് സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. റിസോര്‍ട്ട് പൊളിച്ചുമാറ്റുന്നതില്‍ പ്രശ്‌നമില്ലെന്ന് പാരിസ്ഥിതിഘാകാത പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന് പിന്നാലെ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2014 ഓഗസ്റ്റില്‍ സുപ്രീം കോടതി നല്‍കിയ താല്‍ക്കാലിക സ്‌റ്റേ നീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നില്ല.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT