Around us

ബ്ലൂടൂത്തില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ പിഴ ചുമത്തണോ; മോട്ടോര്‍ വാഹനവകുപ്പ് ആശയക്കുഴപ്പത്തില്‍

THE CUE

വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിച്ചാല്‍ പിഴ ചുമത്തണമോയെന്നതില്‍ മോട്ടര്‍ വാഹന വകുപ്പില്‍ ആശയക്കുഴപ്പം. ഡ്രൈവിങ്ങിനിടെ ഫോണ്‍ കൈയ്യില്‍ പിടിച്ച് സംസാരിക്കുന്നത് കുറ്റകരമെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതി. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന ഭാഗത്ത് ബ്ലൂടൂത്ത് ഉള്‍പ്പെടെ കൈയ്യില്‍ പിടിച്ചല്ലാതെ സംസാരിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാത്തതാണ് ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുന്നത്. ഫോണ്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് സംസാരിക്കുന്നത് ഇതില്‍ ഉള്‍പ്പെടില്ലെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നത് നിയമലംഘനമാണെന്നത് ഇപ്പോള്‍ കൈയ്യില്‍ പിടിക്കരുതെന്നാക്കി മാറ്റിയിരിക്കുന്നു. ബ്ലൂടൂത്ത് ഉപയോഗിക്കാം. കൈയ്യില്‍ പിടിക്കാതെ ഫോണില്‍ സംസാരിച്ചാല്‍ പിഴയിടാക്കില്ല.
പുത്തലത്ത് രാജീവ്, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

മുപ്പത്തിയേഴാം റൂള്‍ പ്രകാരം ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നതും കുറ്റകരമാണെന്ന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് തന്നെ വാദമുണ്ട്. ഇങ്ങനെ സംസാരിക്കുന്നത് അപകടകരമല്ലാതാകുന്നില്ല. സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്ന മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാലുള്ള പിഴ 1000ത്തില്‍ നിന്നും 5000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കുറ്റം സംബന്ധിച്ച് വകുപ്പില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായത് നിയമം നടപ്പാക്കുന്നതിനെ ബാധിക്കും.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു നേരത്തെയുള്ള നിയമം. ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധ മാറാന്‍ ഇടയാക്കും. സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമ പ്രകാരം ലൈസന്‍സ് സസ്‌പെന്റ് ചെയ്യാവുന്ന കുറ്റമായാണ് കണക്കാക്കിയിരുന്നത്.

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT