Around us

എന്താണ് ലോക്ക് ഡൗണ്‍ ? ഇക്കാലയളവിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാം ? 

THE CUE

കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട 9 ജില്ലകളില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിരിക്കുകയാണ്. അതായത് ലോക്ക് ഡൗണിലൂടെയാണ് ജില്ല കടന്നുപോകുന്നത്. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് ജില്ലകളിലും ആവശ്യാനുസരണം ലോക്ക് ഡൗണ്‍ നടപ്പാക്കിയേക്കുമെന്നാണ് അറിയുന്നത്.

എന്താണ് ലോക്ക് ഡൗണ്‍ ?

വ്യക്തികള്‍ വീടുകളില്‍ തന്നെ തുടരുക എന്നതാണ് ലോക്ക് ഡൗണിലൂടെ ലക്ഷ്യമിടുന്നത്. പരസ്പര സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് 19 പടരുന്നത്. അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ് നടപടി. വീടുകളില്‍ നിന്ന് പുറത്തേക്ക് വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ആളുകള്‍ക്ക് പുറത്തിറങ്ങാം. അടിയന്തര കാര്യങ്ങള്‍ക്കായി ഒരു വീട്ടില്‍ നിന്ന് ഒന്നോ രണ്ടോ ആളുകള്‍ പുറത്തിറങ്ങി എത്രയും വേഗം അത് നിര്‍വഹിച്ച് വീട്ടില്‍ തിരിച്ചെത്തുന്ന തരത്തിലായിരിക്കണം. അവശ്യസാധനങ്ങളും മറ്റും വാങ്ങാനുള്ള സൗകര്യം ഇക്കാലയളവിലുണ്ടാകും.

ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ പോലുള്ളവ തുറന്ന് പ്രവര്‍ത്തിക്കും. അവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും ചെയ്യും എന്നാല്‍ അവിടങ്ങളില്‍ ആള്‍ക്കൂട്ടം രൂപപ്പെടുന്ന സാഹചര്യം തടയും. ഭക്ഷണം, മരുന്ന്, വെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യസര്‍വീസുകളെല്ലാം മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. എന്നാല്‍ അനിവാര്യമല്ലാത്ത സംവിധാനങ്ങളും കേന്ദ്രങ്ങളും അടച്ചിടും. അതായത്‌ അവശ്യസര്‍വീസിന്റെ ഭാഗമല്ലാത്ത സ്ഥാപനങ്ങളെല്ലാം അടയ്ക്കും. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൂടുതല്‍ പേര്‍ തടിച്ചുകൂടുന്ന സാഹചര്യം തടയും. ആറോ ഏഴോ പേര്‍ മാത്രം ഒരു സമയം ഉണ്ടാകുന്ന തരത്തില്‍ ബന്ധപ്പെട്ടവര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.ഹോട്ടലുകളും റസ്റ്റോറന്റുകളും പൂട്ടില്ല.

പെട്രോള്‍ പമ്പുകള്‍ ഉണ്ടാകും,സ്വകാര്യവാഹനങ്ങളുടെ അവശ്യസര്‍വീസിന് തടസമില്ല. ഇക്കാലയളവില്‍ നിയന്ത്രിതമായി രീതിയില്‍ മാത്രമായിരിക്കും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന് കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടത് സംബന്ധിച്ച് സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എപിഡമിക് ഡിസീസസ് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT