Around us

വധൂവരന്‍മാര്‍ക്കും കുടുംബത്തിനും ക്വാറന്റീന്‍ വേണ്ട; ഏഴ് ദിവസം സംസ്ഥാനത്ത് താമസിക്കാം

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിവാഹത്തിനായി സംസ്ഥാനത്തെത്തുന്ന വധുവിനും വരനും സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഏഴ് ദിവസം സംസ്ഥാനത്ത് താമസിക്കാം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇളവുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനൊപ്പം വിവാഹ കാര്‍ഡും വേണം. സംസ്ഥാനത്ത് നിര്‍ദേശിക്കപ്പെട്ട മറ്റ് നിയന്ത്രണങ്ങള്‍ ഇവര്‍ക്കും ബാധകമാണ്.

വിവാഹത്തിനല്ലാതെ അനുവാദമില്ലാതെ യാത്രകള്‍ പാടില്ല. മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. ശാരീരിക അകലം പാലിക്കണം. ജില്ലാ കളക്ടര്‍മാര്‍ ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് ഇത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

SCROLL FOR NEXT