Around us

‘ഞങ്ങള്‍ യുവാക്കള്‍ക്ക് പേന നല്‍കുന്നു, അവര്‍ തോക്കും’; രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കേജ്‌രിവാള്‍ 

THE CUE

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തന്റെ പാര്‍ട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പേനയും കംപ്യൂട്ടറും നല്‍കുമ്പോള്‍, മറ്റൊരു പാര്‍ട്ടി അവരുടെ കയ്യില്‍ തോക്ക് നല്‍കുകയും, മറ്റ് വിദ്യാര്‍ത്ഥികളെ വെറുക്കാന്‍ ആവശ്യപ്പെടുകയുമാണെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ഫെബ്രുവരി 8-ലെ തെരഞ്ഞെടുപ്പിലൂടെ രക്ഷിതാക്കള്‍ ഇതിന് മറുപടി നല്‍കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡല്‍ഹി ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി, ഐടി ടെക് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ പരാമര്‍ശം. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേനയും കംപ്യൂട്ടറുകളും, അവരില്‍ സംരംഭകത്വ സ്വപ്‌നങ്ങളും ഉണ്ടാക്കുന്നു. അവര്‍ തോക്കും വെറുപ്പും നല്‍കുന്നു. നിങ്ങളുടെ കുട്ടികള്‍ക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഫെബ്രുവരി എട്ടിന് തീരുമാനമെടുക്കാമെന്നും കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച്ചയായിരുന്നു പ്രതിഷേധം നടത്തുകയായിരുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുപിയില്‍ നിന്നുള്ള യുവാവ് നിറയൊഴിച്ചത്. സംഭവം നടക്കുമ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും, ഇടപെടാതിരുന്നതിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT