Around us

വഖഫ് നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതെ ഒച്ചപ്പാടുണ്ടാക്കുന്നു; ലീഗിനെതിരെ കാന്തപുരം

വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. വഖഫ് ബോര്‍ഡ് പി.എസ്.സി നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ ഒച്ചപ്പാടുണ്ടാക്കുന്നു.

തങ്ങളുടെ ആശങ്ക പി.എസ്.സി നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ ഒച്ചപ്പാടുണ്ടാക്കുന്നു. തങ്ങളുടെ ആശങ്ക പി.എസ്.സി നിയമനത്തിലല്ല, അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളിലാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് സ്വത്തുക്കള്‍ കയ്യൂക്കുകൊണ്ട് ആരും വകമാറ്റി ചെലവഴിക്കരുതെന്നും അങ്ങനെയുണ്ടെങ്കില്‍ തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു.

ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ പി.എസ്.സി നിയമനം വരുമെന്ന് കേട്ടപ്പോള്‍ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്ഥകള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT