Around us

വാളയാര്‍: പുനരന്വേഷണം വേണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചതിന് ശേഷമാണ് കത്ത് നല്‍കിയത്.

കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും നീക്കം നടത്തിയത് അന്വേഷണസംഘവും പ്രോസിക്യൂഷനും ചേര്‍ന്നാണ്. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരകളായി മരിച്ചിട്ടും രക്ഷിതാക്കള്‍ നീതി തേടി സമരം ചെയ്യേണ്ടി വന്നത് കേരളത്തിന് അപമാനകരമാണ്. ഇനിയും സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കരുത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രധാനപ്പെട്ട കേസ് ലാഘനത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥര്‍ തുടരുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണ്. മുഖ്യമന്ത്രി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT