Around us

വാളയാര്‍: സിബിഐ അന്വേഷണം ഉടനില്ല; പോക്‌സോ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

THE CUE

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഉടനില്ല. പ്രതികളെ വെറുത വിട്ട പോക്‌സോ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മരിച്ചു കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിനും അപ്പീല്‍ നല്‍കാം. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണ ആവശ്യം സ്വീകാര്യമല്ലെന്നും ഹൈക്കോടതി പറഞ്ഞു. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.

സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണ്? ഹര്‍ജി നല്‍കിയ മലയാള വേദിയ്ക്ക് കേസുമായി എന്താണ് ബന്ധം.
ഹൈക്കോടതി
പ്രതികളെ വെറുതെ വിട്ട പോക്‌സോ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. പോക്‌സോ കോടതി വിധി റദ്ദാക്കിയാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐ നിലപാട്.

വാളയാര്‍ കേസില്‍ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കേസ് തുടരന്വേഷണിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT